SignIn
Kerala Kaumudi Online
Saturday, 20 April 2024 9.52 AM IST

ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു

bike-fire

തിരുവനന്തപുരം: പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം ഓടിക്കൊണ്ടിരുന്ന ബൈക്ക് കത്തി നശിച്ചു. ഇന്നലെ വൈകിട്ട് കൊല്ലം മൈനാഗപ്പള്ളി സ്വദേശി അരുൺ ബാബുവിന്റെ ബൈക്കാണ് ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പൂർണമായും നശിച്ചത്.

പാളയം ട്രാഫിക് സിഗ്നലിൽ വണ്ടി നിറുത്തിയിട്ടിരുന്നപ്പോൾ ബൈക്കിൽ തീകത്തുന്നത് മറ്റു വാഹനങ്ങളിലുള്ളവരാണ് കണ്ടത്. ഇക്കാര്യം ഇവർ വിളിച്ചുപറഞ്ഞതോടെ അരുൺ ബാബു ബൈക്കിൽ നിന്നിറങ്ങി. തൊട്ടുപിന്നാലെ ബൈക്ക് കത്തി നശിക്കുകയായിരുന്നു. ചെങ്കൽച്ചൂള ഫയർഫോഴ്സ് യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മധു,​ ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ നോബിൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തീ അണച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BIKE FIRE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.