SignIn
Kerala Kaumudi Online
Friday, 29 March 2024 4.15 PM IST

തിരു.വിമാനത്താവളത്തിൽ ഒരു കോടിയുടെ സ്വർണവേട്ട; രണ്ടു പേർ പിടിയിൽ

gold-smuggling

തിരുവനന്തപുരം : വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപ വില വരുന്ന സ്വർണം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങളിൽ നിന്നായി എയർ കസറ്റംസ് ഇന്റലിജൻസ് വിഭാഗം പിടി കൂടി.തമിഴ്നാട്ടുകാരായ രണ്ടു പേർ പിടിയിലായി. തമിഴ്‌നാട് കടയനെല്ലൂർ,പുതുക്കോട്ട സ്വദേശികളായ ഷാഹുൽ ഹമീദ്, മുഹമ്മദ് മുബാറക്ക് ഷാഹൂൽ ഹമീദ് എന്നിവരാണ് പിടിയിലായത്. ഒരു കിലോ 800 ഗ്രാം തൂക്കം വരുന്ന സ്വർണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് ഇവർ കടത്താൻ ശ്രമിച്ചത്.

ഞായറാഴ്ച പുലർച്ചേ 3.45ന് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന ഷാഹുൽ ഹമീദ് സ്വർണം മിശ്രിത രൂപത്തിലാക്കി അടി വസ്ത്രത്തിനുള്ളിൽ പ്രത്യേക അറ ഉണ്ടാക്കി അതിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്.വിമാനത്തിൽ നിന്നും പുറത്തിറങ്ങിയ ഇയാളെ സി.സി.ടി.വിയിലൂടെ നീരിക്ഷിക്കുകയായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇയാളുടെ നടപ്പിൽ പന്തികേട് തോന്നി.എമിഗ്രഷൻ പരിശോധനകൾ കഴിഞ്ഞ് കസ്റ്റംസിന്റെ മെറ്റൽഡിക്ടടർ ഡോറിലൂടെ ഇയാൾ

പുറത്തിറങ്ങിയെങ്കിലും സർണം ഒളിപ്പിച്ചതിന്റെ അലാറം കേട്ടില്ല. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞ് വച്ച് ചോദ്യം ചെയ്തെങ്കിലും ഇയാൾ സമ്മതിച്ചില്ല . കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ശരീരത്തിനുള്ളിൽ സ്വർണം ഒളിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയത്. പുറത്തെടുത്ത സ്വർണം മിശ്രിത രൂപത്തിൽ നിന്നും വേർതിരിച്ചപ്പോൾ 939.900 ഗ്രാം തൂക്കം വരുമെന്ന് കണ്ടു. ഇതിന് വിപണിയിൽ 55 ലക്ഷത്തോളം രൂപ വില വരും.

ശനിയാഴച രാത്രി 12.15ന് ഷാർജയിൽ നിന്നെത്തിയ എയർഇന്ത്യ എക്‌സ്പ്രസിന്റെ മറ്റൊരു വിമാനത്തിലെ യാത്രക്കാരനായിരുന്ന പുതുക്കോട്ട സ്വദേശി മുഹമ്മദ് മുബാറക്ക് ഷാഹൂൽ ഹമീദ് 800ഗ്രാം തൂക്കം വരുന്ന സ്വർണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.ഇത് വേർതിരിച്ച് എടുത്തപ്പോൾ 762 .68 ഗ്രാം തൂക്കമുണ്ട്. ഇതിന് വിപണിയിൽ 44 ലക്ഷത്തോളം രൂപ വിലവരും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOLD SMUGGLING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.