തിരുവനന്തപുരം: അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചവർ പിടിയിൽ. തമിഴ്നാട് കടയനല്ലൂർ സ്വദേശികളായ കസാലി ഷാഹുൽ ഹമീദ്, മുഹമ്മദ് മുബാരക്ക് സാഹുൽ ഹമീദ് എന്നിവരാണ് പിടിയിലായത്.
രണ്ട് പേരിൽ നിന്നായി ഒന്നേ മുക്കാൽ കോടിയുടെ സ്വർണമാണ് കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത്. പ്രതികൾ ദുബായിൽ നിന്നാണ് എത്തിയത്. അടിവസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കി ക്യാപ്സ്യൂൾ രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |