മലപ്പുറം: ഫുട്‌ബോൾ വന്നുതട്ടി നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് താഴെവീണ യുവതി ലോറിയിടിച്ച് മരിച്ചു. മലപ്പുറം തൃക്കലങ്ങോട് തട്ടാൻകുന്ന് സ്വദേശി ഫാത്തിമ സുഹ്‌റ (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയ്ക്ക് ഒതായി വെള്ളച്ചാലിലാണ് അപകടം നടന്നത്. സഹോദരനും മക്കളോടുമൊപ്പം ഭർത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.
ഫാത്തിമയും സഹോദരനും മക്കളും ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സമീപത്ത് ഫുട്‌ബോൾ കളിക്കുകയായിരുന്നു കുട്ടികളുടെ ബോൾ വാഹനത്തിൽ വന്നുതട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് ഫാത്തിമ റോഡിലേയ്ക്കും മറ്റുള്ളവർ റോഡിരകിലും തെറിച്ചുവീണു. ഇതിനിടെ പിന്നാലെയെത്തിയ ലോറി യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. തുടർന്ന് ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരനും മക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഫാത്തിമയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |