SignIn
Kerala Kaumudi Online
Friday, 19 April 2024 6.58 AM IST

ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആൾക്കൂട്ടത്തിലേയ്ക്ക് ക്രെയിൻ തകർന്ന് വീണു; മൂന്നുപേർക്ക് ദാരുണാന്ത്യം, എട്ടുപേർ ഗുരുതരാവസ്ഥയിൽ

crane

ചെന്നൈ: ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ക്രെയിൻ തകർന്ന് വീണ് മൂന്നുപേർക്ക് ദാരുണാന്ത്യം. തമിഴ്നാട് ആരക്കോണം നമ്മിലിയിൽ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. കെ മുത്തുകുമാർ (39), എസ് ഭൂപാലൻ (40), ബി ജോതിബാബു (17) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8.15നുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര പ്രതിഷ്ഠയെ ക്രെയിനിനുമുകളിൽ കയറ്റി ഗ്രാമത്തിലൂടെ എഴുന്നള്ളിക്കുന്ന ചടങ്ങിനിടെയാണ് അപകടമുണ്ടായത്. ആൾക്കൂട്ടത്തിന് നേരെ ക്രെയിൻ മറിഞ്ഞുവീഴുകയായിരുന്നു. ക്രെയിനിന് മുകളിലുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റവരെ ആരക്കോണം താലൂക്ക് ആശുപത്രിയിലും പൊന്നായിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, CRANE COLLAPSES, DURING TEMPLE FESTIVAL, IN CHENNAI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.