SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.04 PM IST

ആൻഡമാനിലെ 21 ദ്വീപുകൾ പരമവീരചക്ര ജേതാക്കളുടെ പേരിലറിയപ്പെടും; പ്രഖ്യാപനവുമായി മോദി

modi

ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ 21 ദ്വീപുകൾ പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേരിൽ അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യഥാർത്ഥ ജീവിതത്തിലെ നായകന്മാർക്ക് അർഹമായ ബഹുമതിയും അംഗീകാരവും നൽകുമെന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ അദ്ദേഹം വ്യക്തമാക്കി.


സുഭാഷ് ചന്ദ്രബോസിന്റെ 126ാം ജന്മദിനത്തോടനുബന്ധിച്ച് ആൻഡമാനിലെ നേതാജിയുടെ സ്മാരകത്തിന്റെ മാതൃകയും മോദി അനാച്ഛാദനം ചെയ്‌തു. 'പരമമായ ത്യാഗം സഹിച്ച യോദ്ധാക്കൾക്കുള്ള ഉചിതമായ ആദരാഞ്ജലി' എന്നാണ് നടൻ അനുപം ഖേർ കേന്ദ്ര സർക്കാർ നടപടിയെ വിശേഷിപ്പിച്ചത്.

'പരമവീരചക്ര പുരസ്‌കാര ജേതാക്കളെ ആദരിക്കുന്നതിനായിട്ടാണ് കേന്ദ്ര സർക്കാർ ഇത്തരത്തിലൊരു നടപടിയിലേക്ക് കടന്നത്. 21 ദ്വീപുകളിൽ 16 എണ്ണം നോർത്ത്, മിഡിൽ ആൻഡമാൻ ജില്ലയിലും അഞ്ചെണ്ണം തെക്കൻ ആൻഡമാനിലുമാണ്.'- ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേരിലുള്ള ദ്വീപുകൾ വരും തലമുറകൾക്ക് പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ANDAMAN NICOBAR ISLANDS, PMMODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.