അലനല്ലൂർ: കോട്ടോപ്പാടം മേക്കളപ്പാറയിലെ 12 കുടുംബങ്ങൾക്കുള്ള ലൈഫ് വീടുകളുടെ താക്കോൽദാനം എൻ.ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അദ്ധ്യക്ഷയായി. ബ്ലോക്കംഗം പടുവിൽ കുഞ്ഞുമുഹമ്മദ്, സ്ഥിരസമിതി അദ്ധ്യക്ഷരായ റഫീന മുത്തനിൽ, പാറയിൽ മുഹമ്മദലി, കോഴിശ്ശേരി റജീന, അംഗങ്ങളായ നിജോ വർഗീസ്, കെ. ഹംസ, കെ. വിനീത, റുബീന ചോലക്കൽ, സെക്രട്ടറി എസ്.ബിന്ദു, കല്ലടി അബൂബക്കർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ കെ.ഗിരിജ, വി.ഇ.ഒ പി.കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |