തൃപ്പൂണിത്തുറ: തൊഴിലാളി ശ്രേഷ്ഠ അവാർഡിന് തൊഴിൽവകുപ്പ് അപേക്ഷ ക്ഷണിച്ചു. മികച്ച തൊഴിലാളിക്ക് ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്റോയും ലഭിക്കും. 30 വരെ അപേക്ഷിക്കാം. സെക്യൂരിറ്റി ഗാർഡ്, ചുമട്ടുതൊഴിലാളി, നിർമ്മാണതൊഴിലാളി, ചെത്തുതൊഴിലാളി, മരംകയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, തോട്ടം തൊഴിലാളി, സെയിൽസ്മാൻ/വുമൺ, നഴ്സ്, ഗാർഹിക തൊഴിലാളി, ടെക്സ്റ്റൈൽ മിൽ തൊഴിലാളി, കരകൗശല, വൈദഗ്ദ്ധ്യ, പാരമ്പര്യ തൊഴിലാളികൾ, മാനുഫാക്ചറിംഗ്, പ്രൊസസിംഗ് തൊഴിലാളികൾ, മത്സ്യബന്ധന, മത്സ്യവില്പന തൊഴിലാളികൾ, ഇൻഫർമേഷൻ ടെക്നോളജി ജീവനക്കാർ എന്നീ മേഖലകളിൽ മികവുതെളിയിച്ച തൊഴിലാളിയെ തിരഞ്ഞെടുക്കും. അപേക്ഷ സമർപ്പിക്കേണ്ട വെബ്സൈറ്റ് http://www.lc.kerala.gov.in/
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |