SignIn
Kerala Kaumudi Online
Thursday, 18 April 2024 9.23 PM IST

വ്യാപാര സ്വയം തൊഴിൽ സമിതി  സമ്മേളനം

citu

കാഞ്ഞങ്ങാട്: വഴിയോര സ്വയംതൊഴിൽ സമിതി സി.ഐ.ടി.യു കാഞ്ഞങ്ങാട് മുനിസിപ്പൽ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ഗിരി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.വി. രാഘവൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി എം.ആർ. ദിനേശൻ സംഘടന റിപ്പോർട്ടും സെക്രട്ടറി പി. നാരായണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.എച്ച്. അഷ്റഫ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവർത്തനം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

ടി.പി. ഓമന (പ്രസിഡന്റ്), എ.വി. മുഹമ്മദ് അഷ്റഫ് (വൈസ് പ്രസിഡന്റ്), സി.എച്ച്. അഷറഫ് (സെക്രട്ടറി), എം. മധുസൂദനൻ (ജോയിന്റ് സെക്രട്ടറി), പി. നാരായണൻ (ട്രഷറർ) എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. ടി.പി. ഓമന അദ്ധ്യക്ഷത വഹിച്ചു. എ.വി. മുഹമ്മദ് അഷറഫ് സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, VYAPARI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.