കാഞ്ഞങ്ങാട്: വ്യാസേശ്വരം ശിവക്ഷേത്രം ശിവരാത്രി - പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ നിധി ശേഖരണം, രാധ വെള്ളിക്കോത്ത് ക്ഷേത്ര ട്രസ്റ്റീ ബോർഡ് ചെയർമാൻ കുഞ്ഞികൃഷ്ണന് ആദ്യതുക നൽകി ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്ര സന്നിധിയിൽ നടന്ന പരിപാടിയിൽ ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് പി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. ബാലകൃഷ്ണൻ, ക്ഷേത്ര ഊരാളൻ കേശവകർത്തായർ, ക്ഷേത്രം മേൽശാന്തി ഹരിഗോവിന്ദൻ, വി. കൃഷ്ണൻ, വി. നാരായണൻ, പി. കുമാരൻ, പ്രഭാകരൻ അവതാർ, ഗിരീഷ്, കൃഷ്ണൻ കണ്ണോത്ത്, ചന്ദുഞ്ഞി, അഡ്വ. ഗംഗാധരൻ തുടങ്ങിയവർ സംബന്ധിച്ചു.
ഫെബ്രുവരി 17, 18 തീയതികളിൽ ശിവരാത്രി മഹോത്സവവും ഏപ്രിൽ 26ന് പ്രതിഷ്ഠാദിന മഹോത്സവവും നടക്കും. ഉത്സവാഘോഷത്തിന്റെ ഭാഗമായി 17ന് വിവിധ പൂജകളും കോൽക്കളി, തിരുവാതിരക്കളി, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങൾ എന്നിവയും 18ന് ശ്രീഭൂതബലി എഴുന്നള്ളത്തും തിടമ്പ് നൃത്തവും അരങ്ങേറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |