പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ഷാരൂഖ് ഖാനും ദീപിക പദുകോണും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ എല്ലാം തന്നെ ബോളിവുഡിന് ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. ഓം ശാന്തി ഓം, ചെന്നെെ എക്സ്പ്രസ്, ഹാപ്പി ന്യൂയർ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ഇവർ ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് 'പഠാൻ'.
പഠാൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പങ്കുവച്ച വീഡിയോയിലൂടെ നടനുമായുള്ള ബന്ധം വെളിപ്പെടുത്തുകയാണ് ദീപിക. തന്റെ പ്രിയപ്പെട്ട സഹതാരമാണ് ഷാരൂഖ് എന്നാണ് നടി വിശേഷിപ്പിച്ചത്. തങ്ങൾക്കിടയിൽ വളരെ മനോഹരമായ ഒരു ബന്ധമുണ്ടെന്നും അത് ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുന്ന സിനിമകളിൽ പ്രതിഫലിക്കുന്നുണ്ടെന്നും ദീപിക പറഞ്ഞു. ' ഞങ്ങൾക്കിടയിലുള്ള കെമിസ്ട്രിയുടെ ക്രെഡിറ്റ് രണ്ട് പേർക്കും അവകാശപ്പെട്ടതാണ്. ഈ ചിത്രത്തിനായി അദ്ദേഹം കഠിനമായി വർക്കൗട്ട് ചെയ്യുകയും ഡയറ്റ് എടുക്കുകയും ചെയ്തിരുന്നു'വെന്നും ദീപിക പറഞ്ഞു.
ദീപിക പദുകോൺ നായികയാവുന്ന ചിത്രത്തിൽ ജോൺ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ പഠാൻ എന്ന സീക്രട്ട് ഏജന്റായിട്ടാണ് ഷാരൂഖ് എത്തുന്നത്. ഡിംപിൾ കപാഡിയ, അശുതോഷ് റാണ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട് ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. അതിഥിവേഷത്തിൽ ചിത്രത്തിൽ സൽമാൻ ഖാൻ എത്തുന്നുണ്ട്. ജനുവരി 25നാണ് ചിത്രം റീലിസ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |