■സ്വാമി ശുഭാംഗാനന്ദയ്ക്ക് ഗുരുകുലത്തിൽ ഊഷ്മള പൗരസ്വീകരണം .
ശ്രീകാര്യം : ലോക നന്മക്കായി നിലകൊണ്ട ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ കാലോചിതമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു. .ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത സ്വാമി ശുഭാംഗാനന്ദയ്ക്ക് ചെമ്പഴന്തി പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ പൗര സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം..
ഗുരു ദർശനം ഉയർത്തിപ്പിടിച്ചാൽ രാജ്യത്തെ ഭിന്നിപ്പിക്കുന്ന വർഗ്ഗീയ ശക്തികളെ
തടയാനാവും. എല്ലാ ഗ്രാമങ്ങളിലും ഗുരുദേവ ദർശനങ്ങൾ പ്രചരിപ്പിക്കേണ്ടത് .ഗുരു
സ്ഥാപിച്ച ക്ഷേത്രങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളും ഭയചിത്തതയില്ലാതെ എത്തുന്നത് ഗുരുവിന്റെ മഹത്തായ ദർശനങ്ങൾക്ക് ഉദാഹരണമാണ്. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ രൂപീകരണ ചർച്ചയിൽ നിയമസഭയിൽ പങ്കെടുത്ത് സംസാരിക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നു. ശ്രീനാരായണ പ്രസ്ഥാനങ്ങളിൽ സ്വാമി ശുഭാംഗാനന്ദ കൊണ്ടുവന്ന മാറ്റങ്ങൾ മാതൃകാപരമാണെന്നും സ്പീക്കർ പറഞ്ഞു.
കുറുച്ചി ആശ്രമത്തിൽ സ്വാമി ശുഭാംഗാനന്ദ കൊണ്ടുവന്ന മാറ്റങ്ങൾ എല്ലായിടത്തും വ്യാപിപ്പിക്കുകയാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു. ഓർത്തഡോക്സ് സഭ മെത്രാപ്പൊലീത്ത ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, പാളയം ഇമാം ഡോ.വി.പി സുഹൈബ് മൗലവി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗം സ്വാമി സൂക്ഷ്മാനന്ദ , സി.പി.ഐ. നേതാവ് വി.പി.ഗോപകുമാർ , ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ രാജഗോപാലൻ നായർ , ,. എ..എ.വാഹീദ്, ചെമ്പഴന്തി ഉദയൻ , അഡ്വ.സുധീർ , അണിയൂർ എം.പ്രസന്നകുമാർ , ആലുവിള അജിത്ത്, ഡോ.ഷാജി പ്രഭാകരൻ, കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഷൈജു പവിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |