SignIn
Kerala Kaumudi Online
Thursday, 25 April 2024 10.45 AM IST

സയൻസ് ഓൺ വീൽസ് സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം തുടങ്ങി

collector

കാസർകോട് : കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (കെ.എസ്.സി.എസ്.ടി.ഇ) ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി സയൻസ് ഓൺ വീൽസ് എന്ന പേരിൽ സഞ്ചരിക്കുന്ന ശാസ്ത്ര പ്രദർശനം ആരംഭിച്ചു. ബളാന്തോട് ജി.എച്ച്.എസ്.എസിൽ ആരംഭിച്ച പ്രദർശനം കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉദ്ഘാടനം ചെയ്തു.

വിവിധ ശാസ്ത്ര പരീക്ഷണ പ്രദർശനത്തിലൂടെ കേരളത്തിലെ സ്‌കൂൾ കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ഉദ്ദേശത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സയൻസ് ഓൺ വീൽസ് വാഹനത്തിലെ ശാസ്ത്ര മോഡലുകൾ കേരളത്തിലെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ രണ്ട് ദിവസം പ്രദർശിപ്പിക്കും. സന്ദർശനം നടത്തുന്ന സ്‌കൂളിലെ തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ശാസ്ത്ര ആശയങ്ങളിലും പരീക്ഷണങ്ങളിലും പരിശീലനം നൽകും. പരിശീലനം ലഭിച്ച വിദ്യാർഥികൾ മറ്റ് വിദ്യാർഥികൾക്ക് ശാസ്ത്ര ആശയങ്ങൾ വിശദീകരിക്കുകയും അതുവഴി കുട്ടികളിലെ ആശയവിനിമയശേഷി വർദ്ധിക്കുകയും ചെയ്യും.

ഓരോ ജില്ലയിലും പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്ന സ്‌കൂളിലെ വിദ്യാർത്ഥികൾക്കും സമീപത്തെ മറ്റ് സ്‌കൂൾ വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും രക്ഷാകർത്താക്കൾക്കും സയൻസ് ഓൺ വീൽസ് സന്ദർശിക്കാനാവും.

രാവിലെ പത്തു മുതൽ വൈകിട്ട് 4.30 വരെയാണ് പ്രദർശനം. പര്യടനം മാർച്ച് രണ്ടിന് തിരുവനന്തപുരം തോന്നയ്ക്കൽ ജി.എച്ച്.എസ്.എസിൽ സമാപിക്കും. ഉദ്ഘാടന ചടങ്ങിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീർ അദ്ധ്യക്ഷനായി. പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ എം. പുഷ്പകുമാരി, മെമ്പർ അരുൺ രംഗത്തുമല, കാർഷിക കോളജ് ഡീൻ പി.കെ. മിനി, പി.ടി.എ പ്രസിഡന്റ് കെ.എൻ. വേണു, എം.സി. മാധവൻ എന്നിവർ പങ്കെടുത്തു. സാങ്കേതിക പരിസ്ഥിതി കൗൺസിൽ ശാസ്ത്രജ്ഞ ഡോ. നീതു ഭാസ്‌കർ പരിപാടി വിശദീകരിച്ചു. ബളാന്തോട് സ്‌കൂൾ പ്രിൻസിപ്പൽ എം. ഗോവിന്ദൻ സ്വാഗതവും എച്ച്.എം സി.കെ. രമേശൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, SCIENCE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.