തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത കുട്ടിയെ വിവാഹം കഴിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരത്തെ നെടുമങ്ങാടാണ് സംഭവം. പനവൂർ സ്വദേശിയായ യുവാവും ശെെശവ വിവാഹത്തിൽ കാർമ്മികത്വം വഹിച്ച ഉസ്താദ് അൻസർ സാവത്തുമാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ.
പനവൂർ സ്വദേശി അൽ അമീറാണ് കുട്ടിയെ വിവാഹം കഴിച്ചത്. ഇയാൾ രണ്ട് പീഡന കേസിലും അടിപിടി കേസിലും പ്രതിയാണെന്ന് പൊലീസ് പറയുന്നു. ശെെശവ വിവാഹം കഴിച്ച പെൺകുട്ടിയെ 2021ൽ അൽ അമീൻ പീഡിപ്പിച്ചു. ഈ കേസിൽ ഇയാൾ നാല് മാസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |