അമ്പലപ്പുഴ: ഗ്രന്ഥശാല സംഘം പുന്നപ്ര നേതൃസമിതിയുടെ ആഭിമുഖ്യത്തിൽ പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ നടന്ന ബാലോത്സവം പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ് പി.ജി.സൈറസ് ഉദ്ഘാടനം ചെയ്തു. നേതൃസമിതി ചെയർമാൻ വി.കെ. വിശ്വനാഥൻ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ, എച്ച്. സുബൈർ, ഒ.ഷാജഹാൻ, കെ.ആർ.തങ്കജി, ശ്യാം എസ്.കാര്യാതി എന്നിവർ സംസാരിച്ചു. ദീർഘകാലം പറവൂർ പബ്ളിക് ലൈബ്രറി ഭാരവാഹികളായിരുന്ന വി.കെ.വിശ്വനാഥൻ, ഒ. ഷാജഹാൻ എന്നിവരെ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റും ചേർന്ന് ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |