SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.51 PM IST

മഹിളാസംഘം ധർണ

gh
കേരള മഹിളാ സംഘം മണ്ഡലം തിരുവമ്പാടി പോസ്റ്റോഫീന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി ദീപ്തി അജയ കുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : റേഷൻ വിതരണത്തിൽ 70 ശതമാനം പുഴുക്കലരിയും 30 ശതമാനം പച്ചരിയും എന്ന മുൻ കാല രീതി നിലനിർത്തണമെന്നാവശ്യപ്പെട്ട് കേരള മഹിളാ സംഘം മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ നടത്തി. അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ല സെക്രട്ടറി ദീപ്തി അജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിന്ധു അജി അദ്ധ്യക്ഷയായി. മണ്ഡലം സെക്രട്ടറി എം. ഷീജ ,പി.കെ.ബൈജു, സി.വാമദേവ് ,ബി.നസീർ, കവിത, ക്ലാരമ്മ പീറ്റർ, ആശ സുനീഷ്, നജിത ഹാരിസ്, സജിതസുധീർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.