ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ പി.സി. സിറിയക് കൺവീനറായുള്ള കേരള ഘടകത്തെ പിരിച്ചുവിട്ടതായി ദേശീയ നേതൃത്വം അറിയിച്ചു. കർണാടകം അടക്കം വിവിധ ഘടകങ്ങളെ പിരിച്ചുവിട്ടതിന് സമാനമാണെങ്കിലും കേരളത്തിലെ പ്രവർത്തനങ്ങളിൽ കേന്ദ്ര നേതൃത്വത്തിനുള്ള അതൃപ്തിയും കാരണമായെന്ന് സൂചനയുണ്ട്.
കേരളത്തിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും പുതിയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്നും സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ഡോ. സന്ദീപ് പഥക്ക് അറിയിച്ചു.
സാബു ജേക്കബിന്റെ ട്വന്റി- ട്വന്റിയുമായി സഖ്യമുണ്ടാക്കിയത് ഗുണം ചെയ്തിരുന്നില്ല. നിലവിലെ നേതൃത്വവും ട്വന്റി- ട്വന്റിയുമായി ഭിന്നതയിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |