SignIn
Kerala Kaumudi Online
Friday, 29 March 2024 1.27 AM IST

5 വർഷം: 20 ലക്ഷം തൊഴിൽ

p

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലില്ലായ്മാ പ്രശ്നം പരിഹരിക്കാൻ അടുത്ത 5 വർഷത്തിനകം 20 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുന്നതിനുള്ള കേരള നോളജ് ഇക്കോണമി മിഷൻ പരിപാടി ആരംഭിച്ചതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നയ പ്രഖ്യാപനത്തിൽ വ്യക്തമാക്കി. സംസ്ഥാനങ്ങളിൽ യുവ ജനങ്ങളുടെ തൊഴിൽക്ഷമതയുടെ അടിസ്ഥാനത്തിലുള്ള ഇന്ത്യാ സ്കിൽസ് റിപ്പോർട്ടിൽ കേരളത്തിന് മൂന്നാം റാങ്കാണ്. നിക്ഷേപ സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഫലം കണ്ടു. നിക്ഷേപങ്ങൾക്ക് അംഗീകാരം സുഗമമാക്കാൻ ലഘൂകരിക്കാനും നിയമങ്ങളും ചട്ടങ്ങളും ലഘൂകരിക്കും.

ഇറിഗേഷൻ

മ്യൂസിയം

- ഇടുക്കി ചെറുതോണിയിൽ ഇറിഗേഷൻ മ്യൂസിയം.

- ഇറിഗേഷൻ ടൂറിസം പ്രോത്സാഹിപ്പിക്കും.

- കാർഷിക ബിസിനസ് പദ്ധതികളും അഗ്രോ ഫുഡ് പാർക്കുകളും ത്വരിതപ്പെടുത്താൻ കമ്പനി.

- നവീകരിക്കപ്പെട്ട കന്നുകുട്ടി പരിപാലന പദ്ധതി.

-കർഷകർക്ക് കൂടുതൽ വെറ്ററിനറി വാതിൽപ്പടി സേവനങ്ങൾ.

- സഞ്ചരിക്കുന്ന വെറ്ററിനറി സർജറി യൂണിറ്റുകൾ.

-പാലിലെയും പാലുല്പന്നങ്ങളിലെയും മായം തടയാൻ സ്പെഷ്യൽ ക്വാളിറ്റി അഷ്വറൻസ് ഡ്രൈവ്.

-

.

സ്കൂളുകളിൽ

ഓട്ടിസം പാർക്ക്

-സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കും.

-ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന.

-സ്കൂളുകളിൽ ഭിന്നശേഷി സൗഹൃദാന്തരീക്ഷം.

-മാനസികവെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സ്ഥാപനങ്ങളുടെ ധനസഹായം കൂട്ടും.

- സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ മികച്ച കേന്ദ്രമാക്കും.

.-ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെ പാഠ്യപദ്ധതി നവീകരിക്കും.

-ബിരുദ പ്രോഗ്രാമുകൾ നവീകരിക്കും.

-ലിംഗസമത്വ ബോധവത്കരണ പദ്ധതി.

-കൊല്ലം, കോട്ടയം മാർച്ച് മാസത്തോടെ മന്ത് രോഗനിവാരണ ജില്ലകൾ.

-തുല്യശബ്ദം, അക്രമത്തിൽ നിന്ന് സ്വാതന്ത്ര്യം എന്നിവയിലൂടെ ലിംഗസമത്വ പ്രാചരണം.

വയോജനങ്ങൾക്ക്

വാതിൽപ്പടി

-വയോജനങ്ങളുടെ പ്രത്യേകാവശ്യങ്ങൾക്കായി വാതില്പടി പദ്ധതി.

-പട്ടികജാതിക്കാരായ പ്രൊഫഷണലുകൾക്കും ബിരുദധാരികൾക്കും യുവാക്കൾക്കും ഇന്റേൺഷിപ്പ്.

പുതിയ വ്യവസായ

നയം.വരും

- ഡിജിറ്റൽ കേരള ആർക്കിടെക്ചർ.

.- വ്യവസായ സംബന്ധമായി ലോകോത്തര വൈദഗ്ദ്ധ്യം നൽകാൻ കമ്യൂണിറ്റി സ്കിൽപാർക്ക് പ്രോജക്ട്.

ഇ-എംപ്ലോയ്മെന്റ്

എക്സ്ചേഞ്ചുകൾ

- പരമ്പരാഗത എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ ഇനി ഇ-എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ.

- പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലിക്ക് കർമ്മചാരി പദ്ധതി.

.- 'ഒരു പ്രാദേശിക സർക്കാർ, ഒരാശയം' പരിപാടി 100 തദ്ദേശ സ്ഥാപനങ്ങളിൽ

- മനുഷ്യരും മൃഗങ്ങളും തമ്മിലെ സംഘർഷം പരിശോധിക്കാനും ഇരകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാനും സോളാർ ഫെൻസും സോളാർ ഹാംഗിംഗ് ഫെൻസും.

ആധാർ

സംയോജനം.

.

-ആധാരത്തിലെ കക്ഷികളെ തിരിച്ചറിയാൻ സമ്മതപ്രകാരമുള്ള ആധാർ സംയോജനം.

..- മൺസൂൺ മൂർദ്ധന്യകാലത്ത് പാലായിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളപ്പൊക്കത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്യാൻ സമഗ്രമായ വെള്ളപ്പൊക്ക ലഘൂകരണ സർവ്വേ.

പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും
സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച​യെ​ന്ന്

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ട​യി​ലും​ ​കേ​ര​ളം​ 17​ ​ശ​ത​മാ​നം​ ​സാ​മ്പ​ത്തി​ക​ ​വ​ള​ർ​ച്ച​ ​കൈ​വ​രി​ച്ചെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​നി​യ​മ​സ​ഭ​യി​ൽ​ ​വ്യ​ക്ത​മാ​ക്കി.
അ​തീ​വ​ ​ദു​ർ​ബ​ല​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ച്ചു​ള്ള​ ​വി​ക​സ​ന​ ​അ​ജ​ൻ​ഡ​യു​മാ​യി​ ​ഊ​ർ​ജ്ജ​സ്വ​ല​മാ​യി​ ​മു​ന്നോ​ട്ടു​പോ​കു​ന്ന​ ​സ​ർ​ക്കാ​രാ​ണി​ത്.​ഈ​ ​സ​ർ​ക്കാ​ർ​ ​ന​ട​ത്തി​യ​ ​സ​ർ​വ്വേ​യി​ൽ​ ​കേ​ര​ള​ത്തി​ൽ​ 64,006​ ​അ​തി​ദാ​രി​ദ്ര്യ​ ​കു​ടും​ബ​ങ്ങ​ളെ​ ​ക​ണ്ടെ​ത്തി.​ ​കേ​ര​ള​ത്തി​ലെ​ ​ബ​ഹു​മു​ഖ​ ​ദാ​രി​ദ്ര്യം​ ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​കു​റ​വാ​യ​ 0.7​ ​ശ​ത​മാ​നം​ ​മാ​ത്ര​മാ​ണെ​ന്നാ​ണ്നി​തി​ ​ആ​യോ​ഗി​ന്റെ​ ​റി​പ്പോ​ർ​ട്ട്.


മ​ത്സ്യ​ ​ബ​ന്ധന
മേ​ഖ​ല​യ്ക്ക് ​മു​ൻ​ഗ​ണന

ഉ​യ​ർ​ന്ന​ ​മു​ൻ​ഗ​ണ​നാ​ ​മേ​ഖ​ല​യാ​യി​ ​മ​ത്സ്യ​ബ​ന്ധ​നം​ ​തു​ട​രും.​ ​മ​ത്സ്യ​ബ​ന്ധ​ന​ ​യാ​ന​ങ്ങ​ൾ​ ​ഘ​ട്ടം​ഘ​ട്ട​മാ​യി​ ​ആ​ധു​നി​ക​വ​ത്ക​രി​ക്കും.​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും​ ​പ​ര​മ്പ​രാ​ഗ​ത​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും​ ​ഇ​ൻ​ഷു​റ​ൻ​സ് ​പ​രി​ര​ക്ഷ​ ​ന​ൽ​കാ​നു​ള്ള​ ​പ​ദ്ധ​തി​ ​തു​ട​രും.
മ​ത്സ്യ​ബ​ന്ധ​ന​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​ങ്ങ​ളും​ ​മ​ത്സ്യ​ബ​ന്ധ​ന​ ​തു​റ​മു​ഖ​ങ്ങ​ളും​ ​മ​ത്സ്യ​മാ​ർ​ക്ക​റ്റു​ക​ളും​ ​ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഹാ​ർ​ബ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​വ​കു​പ്പ് ​തു​ട​രും.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​മു​ട്ട​ത്ത​റ​യി​ലും​ ​കാ​സ​ർ​കോ​ട് ​കൊ​യി​ലാ​ടി​യി​ലും​ ​മ​ല​പ്പു​റ​ത്തെ​ ​ഉ​ണ്യാ​ലി​ലും​ ​പൊ​ന്നാ​നി​യി​ലു​മാ​യി​ ​പു​തി​യ​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​കീ​ഴി​ൽ​ 120.63​കോ​ടി​ക്ക് 660​ ​ഫ്ലാ​റ്റു​ക​ളു​ടെ​ ​നി​ർ​മാ​ണ​മേ​റ്റെ​ടു​ക്കും.

33​ ​ത​ട​വു​കാ​രെ​ ​വി​ട്ട​യ​ക്കാൻ
ഗ​വ​ർ​ണ​റു​ടെ​ ​അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്തെ​ ​വി​വി​ധ​ ​ജ​യി​ലു​ക​ളി​ൽ​ ​ക​ഴി​യു​ന്ന​ 33​ ​ത​ട​വു​കാ​രെ​ ​വി​ട്ട​യ​ക്കാ​ൻ​ ​ഗ​വ​ർ​ണ​ർ​ ​അ​നു​മ​തി​ ​ന​ൽ​കി.​ ​സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ​ 75​-ാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​മാ​യ​ ​ആ​സാ​ദി​ ​കാ​ ​അ​മൃ​ത് ​മ​ഹോ​ത്സ​വ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​മ​ന്ത്രി​സ​ഭ​ ​ന​ൽ​കി​യ​ ​ശു​പാ​ർ​ശ​ ​ഗ​വ​ർ​ണ​ർ​ ​അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
വ​ധ​ശ്ര​മം​ ​പോ​ലു​ള്ള​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​ ​ജീ​വ​പ​ര്യ​ന്ത​ത്തി​ൽ​ ​താ​ഴെ​ ​ശി​ക്ഷ​ ​കി​ട്ട​യ​ 34​ ​പേ​രെ​ ​വി​ടാ​നാ​യി​രു​ന്നു​ ​ജ​യി​ൽ​ ​ഉ​പ​ദേ​ശ​ക​ ​സ​മി​തി​യു​ടെ​ ​ശു​പാ​ർ​ശ.​ ​എ​ന്നാ​ൽ​ ​അ​തി​ൽ​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​യെ​ ​കൊ​ല​പ്പെ​ടു​ത്താ​ൻ​ ​ശ്ര​മി​ച്ച​ ​കേ​സി​ലെ​ ​പ്ര​തി​യെ​ ​സ​ർ​ക്കാ​ർ​ ​ത​ന്നെ​ ​ഒ​ഴി​വാ​ക്കി.​ ​ശേ​ഷി​ക്കു​ന്ന​വ​രു​ടെ​ ​പേ​രു​ക​ളാ​ണ് ​സ​ർ​ക്കാ​ർ​ ​ഗ​വ​ർ​ണ​റോ​ട് ​ശു​പാ​ർ​ശ​ ​ചെ​യ്ത​ത്.

റ​വ​ന്യു​ ​ഓ​ഫീ​സു​ക​ളു​ടെ
പ്ര​വ​ർ​ത്ത​നം​ ​സു​താ​ര്യ​മാ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​റ​വ​ന്യു​ ​ഓ​ഫീ​സു​ക​ളെ​ ​സു​താ​ര്യ​ ​സേ​വ​ന​കേ​ന്ദ്ര​ങ്ങ​ളാ​ക്കി​ ​മാ​റ്റാ​നു​ള്ള​ ​പ​ദ്ധ​തി​ക്ക് ​രൂ​പം​ ​ന​ൽ​കു​മെ​ന്ന് ​ഗ​വ​ർ​ണ​റു​ടെ​ ​ന​യ​പ്ര​ഖ്യാ​പ​ന​ ​പ്ര​സം​ഗ​ത്തി​ൽ​ ​വ്യ​ക്ത​മാ​ക്കു​ന്നു.​ജീ​വ​ന​ക്കാ​ർ​ക്ക് ​പ്ര​ത്യേ​ക​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​പ​രാ​തി​ക​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​കാ​ത്തി​രി​പ്പ് ​സ​മ​യം,​പ​രാ​തി​പ​രി​ഹാ​ര​ത്തി​ന് ​ഏ​റ്റ​വും​ ​കാ​ര്യ​ക്ഷ​മ​മാ​യ​ ​സം​വി​ധാ​നം,​പ​രാ​തി​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​സോ​ഷ്യ​ൽ​ ​ആ​ഡി​റ്റ് ​എ​ന്നി​വ​ ​ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള​ ​പൈ​ല​റ്റ് ​പ​ദ്ധ​തി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ 15​ ​വി​ല്ലേ​ജ് ​ഓ​ഫീ​സു​ക​ളി​ൽ​ ​ഈ​ ​വ​ർ​ഷം​ ​ആ​രം​ഭി​ക്കും.​എ​ല്ലാ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സു​ക​ളും​ ​സ്മാ​ർ​ട്ട് ​വി​ല്ലേ​ജ് ​ഓ​ഫീ​സു​ക​ളാ​യി​ ​ഉ​യ​ർ​ത്താ​നു​ള്ള​ ​ന​ട​പ​ടി​ക​ളും​ ​സ്വീ​ക​രി​ക്കും.​

പ​ട്ട​യ​ ​മി​ഷ​ൻ​ ​വ​ഴി
എ​ല്ലാ​വ​ർ​ക്കും​ ​പ​ട്ട​യം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​സം​സ്ഥാ​ന​ത്ത് ​അ​ർ​ഹ​ത​പ്പെ​ട്ട​ ​മു​ഴു​വ​ൻ​ ​ആ​ളു​ക​ൾ​ക്കും​ ​പ​ട്ട​യം​ ​ന​ൽ​കാ​ൻ​ ​ല​ക്ഷ്യ​മി​ട്ടു​ള്ള​ ​റ​വ​ന്യു​ ​വ​കു​പ്പി​ന്റെ​ ​പ​ട്ട​യ​ ​മി​ഷ​നും​ ​ന​യ​പ്ര​ഖ്യാ​പ​ന​ത്തി​ൽ​ ​ഇ​ടം​ ​പി​ടി​ച്ചു.
ഭൂ​പ​തി​വ് ​നി​യ​മ​ത്തി​ലെ​ ​ച​ട്ട​ങ്ങ​ളു​ടെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​പ​രി​ശോ​ധി​ച്ചും​ ​ഭേ​ദ​ഗ​തി​കൾ
വ​രു​ത്തി​യും​ ​അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ​പ​ട്ട​യം​ ​ന​ൽ​കാ​നു​ള്ള​ ​ന​ട​പ​ടിസ്വീ​ക​രി​ക്കും.​ ​മ​ല​യോ​ര​ ​മേ​ഖ​ല​യി​ലും​ ​ആ​ദി​വാ​സി​ക​ൾ​ക്കും​ ​ഭൂ​മി​യി​ൽ​ ​അ​വ​കാ​ശം​ ​ന​ൽ​കു​ന്ന​തി​ന് ​പ്ര​ത്യേക
ശ്ര​ദ്ധ​യു​ണ്ടാ​വും. ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജു​ക​ളി​ൽ​ ​വ​രു​ന്ന​ ​രോ​ഗി​ക​ളു​ടെ​ ​കൂ​ട്ടി​രി​പ്പു​കാ​ർ​ക്കാ​യി​ ​ആ​ശ്വാ​സ് ​വാ​ട​ക​ ​വീ​ട് ​പ​ദ്ധ​തി​യും,​ ​എം.​എ​ൻ​ ​ല​ക്ഷം​ ​വീ​ട് ​പ​ദ്ധ​തി​യി​ലെ​ ​ഇ​ര​ട്ട​ ​വീ​ടു​ക​ൾ​ ​ഒ​റ്റ​ ​വീ​ടു​ക​ളാ​ക്കി​ ​പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​ ​പ​ദ്ധ​തി​യും​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOV
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.