കുന്നത്തൂർ : സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന തീവ്രയജ്ഞത്തിന്റെ ഭാഗമായി ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ അതിദരിദ്രർക്കായി ആരോഗ്യം, ആയുർവേദം, ഹോമിയോ വകുപ്പുകളുടെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ നിർവഹിച്ചു. വാർഡ് മെമ്പർ സൗമ്യ അദ്ധ്യക്ഷയായി. ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ് ഡോ.എം.കെ.വിമല വിഷയാവതരണം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സുദർശൻ,ക്ഷേമകാര്യ ചെയർപേഴ്സൺ ഗംഗാദേവി, അംഗങ്ങളായ ശ്രീലക്ഷ്മി, സമദ്, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.മെർവിൻ വർഗ്ഗീസ്,ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.നാൻസി എ.കരീം തുടങ്ങിയവർ പ്രസംഗിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് വാര്യത്ത് സ്വാഗതവും എസ്.ഗീത നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |