SignIn
Kerala Kaumudi Online
Friday, 19 April 2024 5.08 PM IST

കൺഫർമേഷൻ നൽകിയിട്ടും പരീക്ഷയെഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കാൻ പി.എസ്.സി

k

തിരുവനന്തപുരം; കൺഫർമേഷൻ നൽകിയ ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം സമീപകാലത്ത് വർദ്ധിച്ചുവരുന്നതായുള്ള വിലയിരുത്തലിനെ തുടർന്നാണിത്. പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികളുടെ എണ്ണം മുൻകൂട്ടി കണ്ടെത്തി പരീക്ഷയുടെ തയ്യാറെടുപ്പുകൾ കൃത്യതയോടെ നടപ്പിലാക്കുവാനുമാണ് കൺഫർമേഷൻ സമ്പ്രദായം നടപ്പാക്കിയത്.എന്നാൽ കൺഫർമേഷൻ നൽകിയ ശേഷം നിരവധിപേർ പരീക്ഷയെഴുതാൻ എത്താതിരിക്കുന്നത് പരീക്ഷകളുടെ നടത്തിപ്പിനെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിനാൽ കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്ത ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ മരവിപ്പിക്കാനുമാണ് തീരുമാനം .

ഐ.ടി.ഐ അടിസ്ഥാന യോഗ്യത ഉത്തരവ്:

നിലവിലുളള വിജ്ഞാപനങ്ങൾക്ക് ബാധകമാവില്ല

ഐ.ടി.ഐ അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിട്ടുള്ള തസ്തികകൾക്ക് ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കേണ്ടതില്ലെന്ന സർക്കാർ ഉത്തരവ് 2023ജനുവരി 17ന് മുൻപുള്ള വിജ്ഞാപനങ്ങൾക്ക് ബാധകമാക്കേണ്ടതില്ലെന്ന് കമ്മിഷൻ തീരുമാനിച്ചു. അതിനു ശേഷമുള്ള വിജ്ഞാപനങ്ങൾക്ക് ഉത്തരവ് ബാധകമാക്കുന്നത് സംബന്ധിച്ച് വിശദമായ പരിശോധനയും നടത്തും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.