SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.58 PM IST

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം രാഷ്ട്രപതി സമ്മാനിച്ചു

balapuraskar

ന്യൂഡൽഹി:പ്രധാനമന്ത്രി രാഷ്ട്രീയ ബാലപുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമു ഡൽഹിയിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. കല - സംസ്കാരം, ധീരത, നവീകരണം, സാമൂഹിക സേവനം, കായികം തുടങ്ങി ആറ് വിഭാഗങ്ങളിലായി മികച്ച നേട്ടം കൈവരിച്ചവർക്കാണ് പുരസ്കാരം. എല്ലുകൾ പൊട്ടുന്ന ബ്രിട്ടിൽ ബോൺ ഡിസീസിന്റെ വേദനകൾക്കിടയിലും ആലാപന രംഗത്ത് തിളങ്ങുന്ന കൊല്ലം സ്വദേശി ആദിത്യ സുരേഷ് ഉൾപ്പെടെ 11 കുട്ടികൾക്കാണ് ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പുരസ്കാരം സമ്മാനിച്ചത്. ഓരോ അവാർഡിനും മെഡലും പ്രശസ്തിപത്രവും ഒരു ലക്ഷം രൂപയുമാണ് ജേതാക്കൾക്ക് ലഭിക്കുന്നത്. സമ്മാനം ലഭിച്ചവരിൽ ആറ് ആൺകുട്ടികളും അഞ്ച് പേർ പെൺകുട്ടികളുമാണ്. 5 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കാണ് പുരസ്കാരം നൽകുന്നത്. കൂടാതെ 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലും ഇവർ പങ്കെടുക്കും. പ്രധാനമന്ത്രിയുമായി പുരസ്കാര ജേതാക്കൾ ഇന്ന് സംവദിക്കും. പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാര ജേതാക്കളുമായി ഇന്ന് വൈകുന്നരം 4 മണിക്ക് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ലോക് കല്യാൺ മാർഗ്ഗിലെ വസതിയിൽ സംവദിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.