SignIn
Kerala Kaumudi Online
Thursday, 18 April 2024 10.01 PM IST

ചിത്രരചനാ മത്സരം ഇന്ന്

കൊല്ലം: പരീക്ഷാ ഭയത്തെ ലഘൂകരിക്കുന്നതിന് പ്രധാനമന്ത്രി വിദ്യാർത്ഥികളോടായി നടത്തുന്ന ബോധവത്ക്കരണ പരിപാടിയായ പരീഷ പേ ചർച്ചക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം ഇന്ന്ചിന്നക്കട ക്രേവൺ ഹൈസ്കൂളിൽ നടക്കും. ജില്ലയിലെ ഏഴാം ക്ലാസുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായാണ് ചിത്രരചനാ മത്സരം(വാട്ടർ കളർ ) നടത്തുന്നത്.പരീക്ഷയെ ഉത്സവംപോലെ ആഘോഷിക്കണം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരങ്ങൾ നടക്കുക. ആദ്യ പത്ത്
സ്ഥാനങ്ങളിൽ എത്തുന്ന കുട്ടികൾക്ക് സമ്മാനങ്ങൾ നൽകും.രജിസ്ട്രേഷൻ രാവിലെ 9 മുതൽ ആരംഭിക്കും. ഉച്ചക്ക് 12ന് പുരസ്കാര വിതരണം നടക്കും. പരീക്ഷ പേ സംഘാടക സമിതി ജനറൽ കൺവീനർ ബി.ബി ഗോപകുമാർ അദ്ധ്യക്ഷത വഹിക്കുന്ന യോഗം റോട്ടറി ഫൗണ്ടേഷൻ ആർ.ആർ.എഫ്.സി പി.ഡി.ജി ചെയർമാൻ ഡോ.ജോൺ ഡാനിയൽ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി ഇഞ്ചക്കാട് ബാലചന്ദ്രൻ പുരസ്കാര വിതരണം നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക്, ഫോൺ: 9747133166,9747933909

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.