ചാത്തന്നൂർ: സംസ്ഥാനത്തെ പെൻഷൻകാർക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഷ് സർവീസ് കൗൺസിൽ ചാത്തന്നൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ്പ് പദ്ധതിയിലൂടെ ഇരട്ട നീതിയാണ് നടപ്പിലാക്കുന്നതെന്നും, ആശുപത്രികളിലെത്തുന്ന പെൻഷൻകാരായ രോഗികൾക്ക് ക്യത്യമായ ചികിത്സാ സംവിധാനം ലഭിക്കുന്നില്ലെന്നും ഇതിന് പരിഹാരം ഉണ്ടാക്കണമെന്നും യോഗം ആവശ്യപെട്ടു. മണ്ഡലം പ്രസിഡന്റ് എം.താഹാകുഞ്ഞ്, സെക്രട്ടറി ആർ.ശിവദാസൻ, സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലിക്കാട്, ജി.ജഗദീഷ് പ്രസാദ്, കെ.രമേശൻ, വൈ.തോമസ്, രാജൻ, കെ.ചന്ദ്രിക എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |