SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.15 PM IST

വൈദ്യരത്നം സൗജന്യ മെഡിക്കൽ ക്യാമ്പ്

kottaykal

തൃശൂർ: അർശസ്, ഭഗന്ദരം തുടങ്ങിയ രോഗങ്ങളാൽ അവശതയനുഭവിക്കുന്നവർക്ക് ആശ്വാസവുമായി വൈദ്യരത്‌നം ഗ്രൂപ്പ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വൈദ്യരത്‌നം ദിനാചരണത്തിന്റെ ഭാഗമായി 26 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് നാല് വരെയാണ് സൗജന്യ ക്യാമ്പ് പ്രവർത്തിക്കുക. തൈക്കാട്ടുശ്ശേരിയിലെ വൈദ്യരത്‌നം ആയുർവേദ ഫൗണ്ടേഷൻ ആശുപത്രിയിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. അർശസ് അഥവാ പൈൽസ് രോഗത്തെ തുടർന്ന് മലദ്വാരത്തിലൂടെ രക്തവും പഴുപ്പും പോകാനും, ഭഗന്ദരം (ഫിസ്റ്റുല), സ്ഥിരമായുള്ള മലബന്ധം, ഫിഷർ, പൈലോനിടൽ സൈനസ് എന്നിവയുടെ ബുദ്ധിമുട്ടുകൾക്കും ഉചിതമായ ചികിത്സയും, ഉപദേശവും ക്യാമ്പിൽ ലഭിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9446463370.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VAIDYARATNAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.