SignIn
Kerala Kaumudi Online
Saturday, 20 April 2024 7.23 AM IST

ഹോക്കി ലോകകപ്പ് തോൽവി : മറുപടിയില്ലാതെ ഗ്രഹാം റെയ്ഡ്

india-hockey

റൂർക്കേല : സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടക്കാനാവാതെപോയതിന് വ്യക്തമായ കാരണം കണ്ടെത്താൻ തനിക്ക് കഴിയുന്നില്ലെന്ന് ഇന്ത്യൻ ഹോക്കി ടീം കോച്ച് ഗ്രഹാം റെയ്ഡ്. കഴിഞ്ഞരാത്രി ന്യസിലാൻഡിനെതിരായ ക്രോസ് ഓവർ മത്സരത്തിൽ സഡൻഡെത്തിൽ തോറ്റശേഷം മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു റെയ്ഡ്.

മത്സരത്തിൽ മൂന്നാം ക്വാർട്ടർവരെ ലീഡ് ചെയ്തശേഷമാണ് ഇന്ത്യ സമനില വഴങ്ങി ഷൂട്ടൗട്ടൗട്ടിലേക്ക് നീങ്ങിയത്. ലഭിച്ച അവസരങ്ങളും പെനാൽറ്റി കോർണറുകളും പൂർണമായി വിനിയോഗിക്കാൻ കഴിയാത്തതാണ് തിരിച്ചടിയായതെന്ന് ചൂണ്ടിക്കാട്ടിയ കോച്ച് മത്സരത്തിൽ മാനസികമായ ആധിപത്യം നിലനിറുത്താൻ ഇന്ത്യൻ ടീമിന് കഴിഞ്ഞില്ലെന്നും തുറന്നുസമ്മതിച്ചു. ടീമിന് ഒരു മെന്റൽ കണ്ടീഷനിംഗ് കോച്ചിന്റെ ആവശ്യകത ലോകകപ്പിലൂടെ വ്യക്തമായതായും റെയ്ഡ് പറഞ്ഞു.

​നി​ശ്ചി​ത​ ​സ​മ​യ​ത്ത് 3​-3​ന് ​സ​മ​നി​ല​യി​ൽ​ ​പി​രി​ഞ്ഞ​ ​മ​ത്സ​ര​ത്തി​ൽ​ ​ഷൂ​ട്ടൗ​ട്ടി​ലെ​ ​ആ​ദ്യ​ ​അ​ഞ്ച് ​കി​ക്കു​ക​ളി​ൽ 3​-3​ന് ​സ​മ​നി​ല​പാ​ലി​ച്ച​തോ​ടെ​ ​ന​ട​ന്ന​ ​സ​ഡ​ൻ​ ​ഡെ​ത്തി​ൽ​ 5​-4​നാ​യി​രു​ന്നു​ ​കി​വീ​സി​ന്റെ​ ​ജ​യം.​ ​ഷൂ​ട്ടൗ​ട്ടി​നി​ടെ​ ​മ​ല​യാ​ളി​ ​ഗോ​ൾ​ ​കീ​പ്പ​ർ​ ​ശ്രീ​ജേ​ഷി​ന് ​പ​രി​ക്കേ​റ്റ​തും​ ​ഇ​ന്ത്യ​യ്ക്ക് ​തി​രി​ച്ച​ടി​യാ​യി.
12​-ാം​ ​മി​നി​ട്ടി​ൽ​ ​ഇ​ന്ത്യ​യ്ക്ക് ​അ​നു​കൂ​ല​മാ​യി​ ​ആ​ദ്യ​ത്തെ​ ​പെ​നാ​ൽ​റ്റി​ ​കോ​ർ​ണ​ർ​ ​ല​ഭി​ച്ചെ​ങ്കി​ലും​ ​ന്യൂ​സി​ലാ​ൻ​ഡ് ​ഗോ​ളി​ ​അ​ത് ​സേ​വു​ചെ​യ്തു. ര​ണ്ടാം​ ​കോ​ർ​ണ​റി​ന്റെ​ ​തു​ട​ക്കം​ ​കി​വീ​സി​ന്റെ​ ​ഒ​രു​ ​ശ്ര​മ​ത്തോ​ടെ​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​കിം​ഗ്സ്റ്റ​ണി​ന്റെ​ ​ഷോ​ട്ട് ​പു​റ​ത്തേ​ക്കാ​ണ് ​പോ​യ​ത്.​ ​പ​ക്ഷേ​ ​തൊ​ട്ടു​പി​ന്നാ​ലെ​ ​ഇ​ന്ത്യ​ ​ആ​ദ്യ​ ​ഗോ​ൾ​ ​നേ​ടി.​ ​ഒ​രു​ ​കൗ​ണ്ട​ർ​ ​അ​റ്റാ​ക്കി​ൽ​ ​നി​ന്ന് ​ആ​കാ​ശ്ദീ​പ് ​സിം​ഗ് ​ന​ൽ​കി​യ​ ​പാ​സാ​ണ് ​ല​ളി​ത് ​കു​മാ​ർ​ ​ആ​ദ്യ​ ​ഗോ​ളാ​ക്കി​യ​ത്.​ ​തൊ​ട്ടു​പി​ന്നാ​ലെ​ ​കി​വീ​സി​ന്റെ​ ​ഒ​രു​ ​ഗോ​ൾ​ശ്ര​മം​ ​ഇ​ന്ത്യ​ൻ​ ​പ്ര​തി​രോ​ധം​ ​ത​ടു​ക്കു​ക​യും​ ​ചെ​യ്തു.​ 24​-ാം​ ​മി​നി​ട്ടി​ൽ​ ​ഇ​ന്ത്യ​ ​ര​ണ്ടാം​ ​ഗോ​ളും​ ​നേ​ടി.​ ​ഇ​ന്ത്യ​യു​ടെ​ ​ഒ​രു​ ​ശ്ര​മം​ ​ത​ടു​ത്ത​ ​കി​വീ​സി​ന് ​പെ​നാ​ൽ​റ്റി​ ​കോ​ർ​ണ​ർ​ ​വ​ഴ​ങ്ങേ​ണ്ടി​വ​ന്നു.​ ​ഈ​ ​കോ​ർ​ണ​റി​ൽ​ ​നി​ന്നാ​ണ് ​സു​ഖ്ജീ​ത് ​സിം​ഗ് ​സ്കോ​ർ​ ​ചെ​യ്ത​ത്.​ 28​-ാം​ ​മി​നി​ട്ടി​ൽ​ ​ഫി​ൻ​ലേ​യ്,​ചി​ൽ​ഡ്,​ലേ​ൻ​ ​എ​ന്നി​വ​ർ​ ​കൂ​ട്ടാ​യി​ ​ന​ട​ത്തി​യ​ ​മു​ന്നേ​റ്റ​ത്തി​ൽ​ ​നി​ന്നാ​ണ് ​കി​വീ​സ് ​ഒ​രു​ ​ഗോ​ൾ​ ​തി​രി​ച്ച​ടി​ച്ച​ത്.​ 2​-1​ ​എ​ന്ന​ ​നി​ല​യി​ലെ​ ​ഇ​ന്ത്യ​യു​ടെ​ ​ലീ​ഡി​ലാ​ണ് ​ര​ണ്ടാം​ ​ക്വാ​ർ​ട്ട​ർ​ ​അ​വ​സാ​നി​ച്ച​ത്.
40​-ാം​മി​നി​ട്ടി​ൽ​ ​വ​രു​ണി​ലൂ​ടെ​ ​ഇ​ന്ത്യ​ ​മൂ​ന്നാം​ ​ഗോ​ളും​ ​നേ​ടി.​ ​എ​ന്നാ​ൽ​ ​കി​വീ​സി​ന്റെ​ ​തി​രി​ച്ച​ടി​ ​വ​രാ​നി​രി​ക്കു​ന്ന​തേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ.​ 44​-ാം​ ​മി​നി​ട്ടി​ൽ​ ​ഇ​ന്ത്യ​ൻ​ ​ഗോ​ളി​ ​ശ്രീ​ജേ​ഷി​നെ​ ​ക​ട​ന്ന് ​റ​സ​ൽ​ ​കി​വി​ക​ളു​ടെ​ ​ര​ണ്ടാം​ ​ഗോ​ൾ​ ​നേ​ടി.​മൂ​ന്നാം​ ​ക്വാ​ർ​ട്ട​ർ​ ​അ​വ​സാ​നി​ക്കു​മ്പോ​ഴും​ 3​-2​ന് ​ഇ​ന്ത്യ​യ്ക്ക് ​ലീ​ഡാ​യി​രു​ന്നു.​ ​ നാ​ലാം​ ​ക്വാ​ർ​ട്ട​റി​ൽ​ ​ഒ​രു​ ​ഗോ​ൾ​ ​കൂ​ടി​ ​കി​വീ​സ് ​നേ​ടി​യ​തോ​ടെ​യാ​ണ് ​ക​ളി​ ​ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് ​പോ​യ​ത്.​ 50​-ാം​ ​മി​നി​ട്ടി​ൽ​ ​ഫി​ൻ​ലേ​യാ​ണ് ​സ്കോ​ർ​ ​ചെ​യ്ത​ത്.

1975 ന് ശേഷം ആദ്യമായി ലോകകപ്പ് നേടാനിറങ്ങിയ ഇന്ത്യയ്ക്ക് ഗ്രൂപ്പ് റൗണ്ടിൽ ഒന്നാമതെത്താൻ കഴിയാതെ പോയതുകൊണ്ടാണ് ക്വാർട്ടറിൽ കടക്കാൻ ക്രോസ് ഓവർ മാച്ചിൽ കിവീസിനെ നേരിടേണ്ടിവന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, HOCKEY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.