SignIn
Kerala Kaumudi Online
Friday, 03 February 2023 8.35 AM IST

വിവാഹത്തിന് മുപ്പത്തിയഞ്ച് പവൻ നൽകി, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഗുണ്ടകളുമായി പ്രസവിച്ച് കിടക്കുന്ന ഭാര്യയുടെ അടുത്തെത്തി, വീട് അടിച്ചുതകർത്തു

dowry

കോട്ടയം: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ഗുണ്ടകളും ചേർന്ന് യുവതിയുടെ വീട് അടിച്ചുതകർത്തു. തിരുവല്ല മുത്തൂർ സ്വദേശി സന്തോഷാണ് മൂന്ന് ഗുണ്ടകൾക്കൊപ്പം ഭാര്യയുടെ കുമാരനല്ലൂരിലെ വീട്ടിൽ എത്തി അതിക്രമം കാണിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

പുതുക്കുളങ്ങര വീട്ടിൽ വിജയകുമാരി അമ്മയുടെ ഉടമസ്ഥതയിലുള്ള വീടിന് നേരെയാണ് അക്രമമുണ്ടായത്. വീട്ടിലെത്തി അസഭ്യം പറഞ്ഞതിന് സന്തോഷിനെതിരെ നേരത്തെ കുടുംബം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഗുണ്ടകളുമായി സ്ഥലത്തെത്തിയത്.

ഒരുവർഷം മുമ്പായിരുന്നു സന്തോഷിന്റെയും വിജയകുമാരി അമ്മയുടെ മകളുടെയും വിവാഹം. മുപ്പത്തിയഞ്ച് പവൻ സ്വർണം നൽകിയിരുന്നെങ്കിലും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് സന്തോഷ് ഭാര്യയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. സഹിക്കാൻ കഴിയാതെ, ഗർഭിണിയായ യുവതി ഭർതൃഗൃഹത്തിൽ നിന്ന് സ്വന്തം വീട്ടിലേക്ക് പോന്നിരുന്നു. ഇരുപത്തിയേഴ് ദിവസം മുമ്പായിരുന്നു യുവതിയുടെ പ്രസവം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, DOWRY, KOTTAYAM, POLICE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.