SignIn
Kerala Kaumudi Online
Thursday, 18 April 2024 7.57 AM IST

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് മൂന്ന് കോടിയുടെ സ്വർണം, കടത്തിയത് ശരീരത്തിൽ ഒളിപ്പിച്ച്, വിമാനത്തിന്റെ ശുചിമുറിയിലും സ്വർണ മിശ്രിതം കണ്ടെത്തി

gold

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. അഞ്ചുകേസുകളിൽ നിന്നായി മൂന്ന് കോടി രൂപയുടെ സ്വർണമാണ് പിടികൂടിയത്. അമ്പത്തിയഞ്ച് ലക്ഷം രൂപയുടെ സ്വർണം കമ്പ്യൂട്ടർ പ്രിന്ററിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കേസിൽ മലപ്പുറം സ്വദേശി അബ്ദുൾ ആശിഖിനെ അറസ്റ്റ് ചെയ്തു.

തൊണ്ണൂറായിരം രൂപ പ്രതിഫലം നൽകാമെന്ന് പറഞ്ഞാണ് സ്വർണക്കടത്ത് സംഘം തന്നെ സമീപിച്ചതെന്ന് ആശിഖ് കസ്റ്റംസിനോട് പറഞ്ഞു. വിമാനത്തിന്റെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിലും സ്വർണം കണ്ടെത്തി. വേസ്റ്റ്ബിന്നിലാണ് സ്വർണ മിശ്രിതം കണ്ടെത്തിയത്. ശരീരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ തവനൂർ സ്വദേശി അബ്ദുൾ നിഷാർ, കൊടുവള്ളി സ്വദേശി സുബൈർ, എന്നിവരെയും കസ്റ്റംസ് പിടികൂടി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, GOLD SMUGGLING CASE, KARIPUR
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.