SignIn
Kerala Kaumudi Online
Friday, 29 March 2024 10.50 AM IST

2018 മുതൽ കാറിലും വീട്ടിലും വച്ച്  പലതവണ പീഡനത്തിനിരയാക്കി, സുഹൃത്തിന് ഒത്താശ ചെയ്‌തുകൊടുത്തത് കുട്ടിയുടെ അമ്മ; മകളുടെ നഗ്ന ദൃശ്യങ്ങളും പ്രതിയ്ക്ക് അയച്ചുകൊടുത്തു

yahiya

കണ്ണൂർ: പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അൻപത്തിയെട്ടുകാരൻ അറസ്റ്റിൽ. കാട്ടാമ്പള്ളി സ്വദേശി എം പി യഹിയ ആണ് പിടിയിലായത്. വ്യാപാരിയായ ഇയാൾ കുട്ടിയുടെ അമ്മയുടെ സുഹൃത്താണ്.


പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2018 മുതൽ കാറിലും വീട്ടിലും വച്ച് പലതവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതി. കുട്ടിയുടെ അമ്മ തന്നെയാണ് പ്രതിയ്ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുത്തത്.

പതിനൊന്നുകാരിയുടെ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും യഹിയയ്ക്ക് നൽകിയതിന് അമ്മയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഈ സ്ത്രീ ഗൾഫിലേക്ക് കടന്നെന്നാണ് വിവരം. പൊലീസ് കേസെടുത്തതിന് പിന്നാലെ യഹിയ ഒളിവിൽപ്പോയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് പൊലീസിൽ കീഴടങ്ങുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, POCSO CASE, 11 YEAR OLD GIRL, POLICE, MOTHER, FRIEND
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.