പാലക്കാട്: ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റി 29ന് വൈകിട്ട് നാലിന് കോട്ടമൈതാനം രക്തസാക്ഷി മണ്ഡപത്തിൽ ഗാന്ധി സ്മൃതി സായാഹ്നം സംഘടിപ്പിക്കും. പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി പ്രൊഫ.കെ.എ.തുളസി ഉദ്ഘാടനം ചെയ്യും. സംഘടനയുടെയും കോൺഗ്രസിന്റെയും സംസ്ഥാന/ ജില്ലാ/ നിയോജക മണ്ഡലം നേതാക്കൾ സംബന്ധിക്കും. ജില്ലയിലെ മുഴുവൻ ഗാന്ധി ദർശൻ വേദി നേതാക്കളും പ്രവർത്തകരും പങ്കെടുക്കുമെന്ന് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ, ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, ട്രഷറർ ടി.എൻ.ചന്ദ്രൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |