SignIn
Kerala Kaumudi Online
Thursday, 25 April 2024 8.41 PM IST

ഭിന്നശേഷിക്കാരുടെ വിപണന പ്രദർശനമേള ജനുവരി 27 മുതൽ

1

തൃശൂർ: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾ നിർമ്മിക്കുന്ന 'ഉത്പന്നങ്ങളുടെ വിപണന പ്രദർശനമേള 'കൂടെ' 27, 28 തീയതികളിൽ സിവിൽ സ്റ്റേഷൻ പരിസരത്ത് നടക്കും. 27ന് രാവിലെ പത്തിന് കളക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 14 സ്‌പെഷ്യൽ സ്‌കൂളുകളും ബഡ്‌സ് സ്‌കൂളുകളും നിർമ്മിച്ച കരകൗശല വസ്തുക്കളും ഭക്ഷ്യവിഭവങ്ങളും ഗാർഹികോത്പന്നങ്ങളും മേളയിലുണ്ടാകും. ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ പ്രദർശിപ്പിച്ച് അവർക്ക് കൂടുതൽ തൊഴിൽ സാദ്ധ്യതകൾ ഒരുക്കുകയാണ് ലക്ഷ്യം. റവന്യൂ ഡിവിഷണൽ ഓഫീസ് മെയിന്റനൻസ് ട്രിബ്യൂണൽ തൃശൂർ സബ് ഡിവിഷന്റെ നേതൃത്വത്തിലാണ് രാവിലെ 10.30 മുതൽ 4 വരെ മേള.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.