കൊടുങ്ങല്ലൂർ: ശ്രീകുരുംബമ്മയുടെ തെക്കേ നടയിലുള്ള ക്ഷേത്രത്തിനു നേരെയുണ്ടായ ആക്രമണത്തെ വി.ആർ. സുനിൽകുമാർ എം എൽ എ അപലപിച്ചു. വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകർത്തതിൽ സമഗ്രാന്വേഷണം നടത്തുന്നതിന് മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തിട്ടുണ്ട്. സമഗ്രാന്വേഷണം നടത്താൻ പൊലീസിനോട് നിർദ്ദേശിക്കുമെന്നും ഭക്തരും വിശ്വാസികളും സമചിത്തതയോടെ വിഷയത്തെ കാണണം. നാടിന്റെ സമാധാനാന്തരീക്ഷം നിലനിറുത്താൻ സഹകരിക്കണമെന്നും വി.ആർ. സുനിൽകുമാർ എം.എൽ.എ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |