SignIn
Kerala Kaumudi Online
Friday, 19 April 2024 10.02 AM IST

മാറുന്നു, മലബാറിന്റെ മുഖച്ഛായ

karavan
കാരവൻ ടൂറിസം കണ്ണൂരിലെത്തിയപ്പോൾ( ഫയൽ ഫോട്ടോ)​

കണ്ണൂർ: ദേശീയ-രാജ്യാന്തര ശ്രദ്ധയിലേക്ക് മലബാറിനെ കൊണ്ടുവരികയും ആഭ്യന്തര, വിദേശ ടൂർ ഓപ്പറേറ്റർമാരുടെ പാക്കേജുകളിൽ മലബാറിന് സ്ഥാനം നേടിക്കൊടുക്കുകയുമാണ് പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞത് വെറുതെയല്ല. വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു പുറമേ മലബാറിന്റെ സാംസ്കാരിക-ഭക്ഷണ വൈവിദ്ധ്യവും മറ്റ് പ്രത്യേകതകളും പരിചയപ്പെടുത്തുന്നതിൽ സംരംഭങ്ങൾക്ക് വിജയിക്കാൻ കഴിഞ്ഞാൽ അതു മലബാറിന്റെ മുഖച്ഛായ മാറ്റുന്നതിനു കാരണമാകും. ഫെമിലിയറൈസേഷൻ ടൂറിൽ പങ്കാളികളാകുന്ന വിവിധ ഏജൻസികൾക്ക് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നു പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സാണ് 'മിസ്റ്റിക്കൽ മലബാർ' എന്ന പേരിലുള്ള ഈ ഫെമിലിയറൈസേഷൻ ടൂറിന് നേതൃത്വം നൽകിയിരുന്നത്.

പൂനെ, മുംബയ്, കോലാപൂർ, ബംഗളൂരു തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 70 ടൂർ ഓപ്പറേറ്റർമാർ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളാണ് അടുത്തയിടെ സന്ദർശിച്ചത്. കണ്ണൂരിലെ തെയ്യക്കാവിൽ നേരിട്ട് തെയ്യം കണ്ടും പൂരക്കളി, കോൽക്കളി, കളരിപ്പയറ്റ് തുടങ്ങിയവ ആസ്വദിച്ചുമാണ് അവർ മടങ്ങിയത്.

മലബാറിന് പ്രാമുഖ്യം നൽകുന്ന ഈ പദ്ധതി കേരളത്തിന്റെ അഭിമാനമായ കാരവൻ ടൂറിസത്തിന് കരുത്തേകുമെന്ന കാര്യത്തിൽ സംശയമില്ല. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ വളരെ മികച്ച പ്രതികരണം നേടിയെടുക്കാൻ കാരവൻ ടൂറിസത്തിന് കഴിഞ്ഞിട്ടുണ്ട്. 122 സംരംഭകർ 236 കാരവനുകൾക്ക് ഇതിനോടകം അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 87 കാരവൻ പാർക്കുകൾ നിർമ്മിക്കുന്നതിന് 59 നിക്ഷേപകരും രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

മലബാറിന് മൂന്നാം സ്ഥാനം

ഏഷ്യയിലെ മികച്ച 10 ടൂറിസം കേന്ദ്രങ്ങളിൽ മലബാറിന് മൂന്നാം സ്ഥാനം. ലോകത്തെ ഏറ്റവും വലിയ യാത്രാ മാഗസിനായ ലോൺലി പ്ലാനറ്റാണ് മലബാറിനെ മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി ഏതാനും വർഷം മുമ്പ് തിരഞ്ഞെടുത്തത്. മനോഹരമായ ബീച്ചുകൾ, ബേക്കൽ കോട്ട, ഹോംസ്റ്റേകൾ എന്നിവയെല്ലാം ടൂറിസത്തിൽ പേരുകേട്ട ഗോവയേക്കാൾ മികച്ചതാണെന്നാണ് ലോൺലി പ്ലാനറ്റിന്റെ നിരീക്ഷണം.

ദീർഘകാലമായി ശ്രദ്ധിക്കപ്പെടാതെ കിടന്ന ഇവിടം പ്യൂപ്പയിൽ നിന്ന് പൂമ്പാറ്റ പറന്നുയരുന്നതുപോലെ കുതിക്കുന്നു എന്നാണ് ലോൺലി പ്ലാനറ്റ് പുറത്തിറക്കിയ ലേഖനത്തിൽ പറയുന്നത്. അമ്പരിപ്പിക്കുന്ന അറബിക്കടലും നിബിഡവനങ്ങളും സവിശേഷമായ ക്ഷേത്രാനുഷ്ഠാനങ്ങളും മലബാറിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടുന്നു.

കിഫ്ബി സഹായത്തോടെ കണ്ണൂർ ജില്ലയിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതികൾ

മുഴപ്പിലങ്ങാട് ത്രീസ്റ്റാർ ബീച്ച് റിസോർട്ട്

മുഴപ്പിലങ്ങാട്-ധർമ്മടം ദ്വീപുമായി ബന്ധിപ്പിക്കുന്ന റോപ് വേ കണക്ഷൻ

തലശ്ശേരി ഹെറിറ്റേജ് പ്രൊജക്ട്

മുഴപ്പിലങ്ങാട്, ധർമ്മടം ബീച്ചിന്റെ വികസനം

തലശ്ശേരി പൈതൃകം പദ്ധതി

തലശേരി തുറമുഖ നഗര ഇടനാഴി

പഴശ്ശി രാജയുടെ ചരിത്രം പറയുന്ന പഴശ്ശി ഇടനാഴി

നാടൻകല ഇടനാഴി,

സാംസ്‌കാരിക ഇടനാഴി

( തുടരും)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, TOURISM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.