SignIn
Kerala Kaumudi Online
Saturday, 20 April 2024 2.28 AM IST

കൊച്ചാലിൽ വീണ്ടും കുർബാന തടഞ്ഞു

കൊച്ചി: പരിഷ്‌കരിച്ച കുർബാന അർപ്പിക്കാനെത്തിയ കൂനമ്മാവ് കൊച്ചാൽ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. സൈമൺ പള്ളുപ്പേട്ടയെ വിശ്വാസികൾ ഇന്നലെയും തടഞ്ഞു.
തുടർച്ചയായി മൂന്നാംദിവസമാണ് കുർബാന തടസ്സപ്പെടുന്നത്. ഇന്നലെ രാവിലെ 5ന് പള്ളിയിലെത്തിയ വികാരി ഫാ. സൈമൺ പള്ളുപ്പേട്ടയെ വിശ്വാസികൾ പ്രതിരോധിച്ചു. പൊലീസ് എത്തിയെങ്കിലും സംരക്ഷണം നൽകിയില്ല. വിശ്വാസികളുടെ പൊതുയോഗം വിളിച്ചു തീരുമാനിക്കാൻ പൊലീസ് നിർദ്ദേശിച്ചെങ്കിലും വികാരി അംഗീകരിച്ചില്ല. പ്രതിരോധം ശക്തമാക്കാൻ അൽമായ മുന്നേറ്റം ഇടവക സമിതി തീരുമാനിച്ചു. കൺവീനർ ആന്റണി പടയാട്ടിൽ, ഫൊറോന കൺവീനർ പ്രകാശ് പി.ജോൺ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KOCHAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.