ലീഡ് : ഞായറാഴ്ച മഞ്ജു വാര്യർ യു എ.ഇയിൽ
വെള്ളരിപട്ടണം ഫെബ്രു.10ന് റിലീസ്
തമിഴിൽ അജിത്തിനൊപ്പം തുനിവ്, മലയാളത്തിൽ ആയിഷ. പുതുവർഷത്തിൽ രണ്ടുചിത്രങ്ങൾ നേടുന്ന മികച്ച വിജയത്തിന്റെ ആഹ്ളാദത്തിൽ മഞ്ജു വാര്യർ. പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുകയാണ് ആയിഷ. ഗൾഫ് രാജ്യങ്ങളിലും ആയിഷയ്ക്ക് മികച്ച പ്രതികരണം ലഭിക്കുന്നു.
നൃത്തത്തിലും നടനത്തിലും മഞ്ജു വാര്യർ ഒരേപോലെ ശോഭിക്കുന്നു എന്നതാണ് ആയിഷയുടെ ഏറ്റവും വലിയ പ്രത്യേകത. മഞ്ജു വാര്യരുടെ മികച്ച കഥാപാത്രങ്ങളിലൊന്നായി ആയിഷയെ വിശേഷിപ്പിക്കാം. നവാഗതനായ ആമിർ പള്ളിക്കൽ ആണ് സംവിധാനം .
പൊങ്കൽ റിലീസായി എത്തിയ തുനിവ് 200 കോടി കടന്നു. മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് ചിത്രമായ തുനിവ് എച്ച്. വിനോദ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മഞ്ജു ഗാനം ആലപിച്ചിട്ടുണ്ട്.
തന്റെ കഥാപാത്രത്തിന് മഞ്ജു തന്നെയാണ് ഡബ് ചെയ്തത്. നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിപട്ടണം ആണ് മഞ്ജുവിന്റെ പുതിയ റിലീസ് .
ഫെബ്രുവരി 10ന് വെള്ളരിപട്ടണം തിയേറ്ററിൽ എത്തും. നർമ്മത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം ഹൃദ്യമായ കുടുംബ പശ്ചാത്തലത്തിലാണ് ഒരുക്കിയിട്ടുള്ളത്. സൗബിൻ ഷാഹിർ മഞ്ജുവിനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ.പി. സുനന്ദ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്.
സലിംകുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണശങ്കർ, ശബരീഷ് വർമ്മ, അഭിരാമി ഭാർഗവൻ, വീണ നായർ, മാല പാർവതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സംവിധായകൻ മഹേഷ് വെട്ടിയാറും മാദ്ധ്യമപ്രവർത്തകനായ ശരത് കൃഷ്ണയും ചേർന്നാണ് രചന. ഫുൾ ഒാൺ സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |