തിരുവനന്തപുരം: കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഭരണസമിതി തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ആക്ഷേപം സമർപ്പിക്കുന്നതിനുള്ള സമയം 25ന് വൈകിട്ട് 5ന് അവസാനിക്കും.നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 8ന് വൈകിട്ട് 5 വരെ. ഭരണസമിതി തിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് രാവിലെ 10 മുതൽ 4 വരെ നടക്കും. വോട്ടെടുപ്പിന് ഹാജരാകുന്ന ആജീവനാന്ത അംഗങ്ങൾ കൗൺസിൽ നൽകിയ ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാർഡ് (നിബന്ധിത രേഖ) കൂടാതെ ആധാർ കാർഡ്/ ഇലക്ഷൻ ഐഡന്റിറ്റി കാർഡിന്റെ ഒറിജിനലും കൊണ്ടുവരണം. ഫോട്ടോ പതിപ്പിച്ച ഐഡന്റിറ്റി കാർഡ് നഷ്ടപ്പെട്ടവർ കൗൺസിൽ ഓഫീസിൽ അപേക്ഷ നൽകി ഡ്യൂപ്ലിക്കേറ്റ് വാങ്ങണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |