SignIn
Kerala Kaumudi Online
Friday, 29 March 2024 4.24 AM IST

ഒാസ്കാർ: കൂടുതൽ നോമിനേഷനുകൾ നേടി മൂന്ന് ചിത്രങ്ങൾ

everything

കാലിഫോർണിയ : 95-ാമത് ഓസ്കാർ നോമിനേഷനിൽ'ഓൾ ക്വയറ്റ് ഒാൺ ദ വെസ്റ്റേൺ ഫ്രണ്ട്", എ‌വരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്, ദ ബാൻഷീസ് ഒഫ് ഇനിഷെറിൻ എന്നിവയാണ് ഏറ്റവും കൂടുതൽ നോമിനേഷനുകൾ നേടിയ സിനിമകൾ.

മറ്റ് നോമിനേഷനുകൾ

മികച്ച നടൻ- ഒാസ്റ്റിൻ ബട്ട്ലർ (എൽവിസ്), കോളിൻ ഫാരെൽ (ദ ബാൻഷീസ് ഒഫ് ഇനിഷെറിൻ), ബ്രന്റൻ ഫ്രേസർ (ദ വെയ്ൽ), പോൾ മെസ്കൽ (ആഫ്റ്റർ സൺ), ബിൽ നിഗി (ലിവിംഗ്),

മികച്ച നടി- കെയ്റ്റ് ബ്ളാൻഷറ്റ് (ടാർ), അന ഡി അർമാസ് (ബ്ളോണ്ട്), ആൻഡ്രിയ റൈസ്ബറോ (ടു ലെസ്ളി), മൈക്കേൽ വില്യംസ് (ദ ഫേബിൾമാൻസ്), മൈക്കേൽ യിയോ (എ‌വരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്).

സംവിധാനം: ടോഡ് ഫീൽഡ് (ടാർ), ഡാൻ ക്വാൻ, ഡാനിയൽ ഷൈനേർട്ട് (എ‌വരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്), മാർട്ടിൻ മഗ്ഡൊനാഗ് (ദ ബാൻഷീസ് ഒഫ് ഇനിഷെറിൻ), റൂബൻ ഒാസ്റ്റ്ലൻഡ് (ട്രയാംഗിൾ ഒഫ് സാഡ്നെസ്), സ്റ്റീവൻ സ്പീൽബർഗ് (ദ ഫേബിൾ മാൻസ്).

മികച്ച ചിത്രം: ഒാൾ ക്വയറ്റ് ഒാൺ ദ വെസ്റ്റേൺ ഫ്രണ്ട്, അവതാർ: ദ വേ ഒഫ് വാട്ടർ, ദ ബാൻഷീസ് ഒഫ് ഇനിഷെറിൻ, എൽവിസ്, എ‌വരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്, ദ ഫേബിൾ മാൻസ്, ടാർ, ടോപ് ഗൺ മാവെറിക്, ട്രയാംഗിൾ ഒഫ് സാഡ്നെസ്, വിമൻ ടോക്കിംഗ്.

മികച്ച സഹനടി ആഞ്ജ ബാസറ്റ് (ബ്ളാക്ക് പാന്തർ: വക്കാൻഡ ഫോർ എവർ), ഹോഗ് ഷൗ (ദ വെയ്ൽ), കെറി കോൺഡോൺ (ദ ബാൻഷീസ് ഒഫ് ഇനിഷെറിൻ),

സഹനടൻ-ബ്രെൻഡൺ ഗ്ലീസൺ (ദ ബാൻഷീസ് ഒഫ് ഇനിഷെറിൻ), ബ്രയാൻ ടയറീ ഹെൻറി (കോസ്‌വേ), ജൂഡ് ഹിർച്ച് (ദ ഫേബിൾമാൻസ്) ബാറി കിയോഗൻ (ദ ബാൻഷീസ് ഒഫ് ഇനിഷെറിൻ) കി ഹുയ് ക്വാൻ (എ‌വരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്) ജാമി ലീ കർട്ടിസ് (എ‌വരിതിംഗ് എവരിവെയർ ഒാൾ അറ്റ് വൺസ്) സ്റ്റെഫാനി സു (എ‌വരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്).

എഡിറ്റിംഗ്- ദ ബാൻഷീസ് ഒഫ് ഇനിഷെറിൻ, സിനിമാറ്റോഗ്രാഫി-വിഷ്വൽ സിനിമാട്ടോഗ്രാഫി-വിഷ്വൽ ഇഫക്റ്റ്- (ഒാൾ ക്വയറ്റ് ഒാൺ ദ വെസ്റ്റേൺ ഫ്രണ്ട്).

മികച്ച ഒറിജിനൽ സോംഗിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയ കീരവാണിയുടെ ‘നാട്ടു... നാട്ടു...എന്ന ഗാനം ഒാസ്കാർ

നോമിനേഷനിൽ ഇടം നേടി. എന്നാൽ, രാജമൗലി ചിത്രം ആർ.ആർ.ആറിന് മികച്ച വിദേശ ഭാഷാ ചിത്രങ്ങളുടെ പട്ടികയിൽ നോമിനേഷൻ കിട്ടിയില്ല. ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ ചിത്രം 'ദി എലിഫന്റ് വിസ‌്പെറേഴ്സ്" ഇടംനേടി. 'ചെല്ലോ ഷോ" തഴയപ്പെട്ടു. മാർച്ച് 12നാണ് ഓസ്കാർ പ്രഖ്യാപനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, EVERYTHING
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.