വടക്കാഞ്ചേരി: പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരത്തിന് മുന്നോടിയായി കുമരനെല്ലൂർ ദേശം ഒരുക്കുന്ന പൂരനിലാവിൽ ഈ വർഷം തൈയ്യങ്ങൾ അരങ്ങേറും. വടക്കൽ കേരളത്തിൽ ദേവി പ്രീതിക്കായാണ് തെയ്യം കെട്ടിയാടുക. ഫെബ്രുവരി 23, 24 തീയതികളിലായി കുമരനെല്ലൂരിലെ പ്രത്യേക വേദിയിലാണ് തെയ്യങ്ങൾ കളിയാട്ടം നടത്തുക. പ്രത്യേക വ്രതം എടുത്തവരാണ് തെയ്യം കെട്ടി ആടുക. തെയ്യത്തിന്റെ തുടക്കം കുറിക്കുന്ന അടയാളപ്പെടുത്തൽ എന്ന ചടങ്ങ് ഉത്രാളിക്കാവിൽ വച്ച് നടന്നു. തെയ്യം കെട്ടിയാടുന്ന പയ്യന്നൂർ കുഞ്ഞിരാമപ്പണിക്കർ, പയ്യന്നൂർ സുരേഷ് പണിക്കർ എന്നിവർ ക്ഷേത്രം മേൽശാന്തി ഗോപാലകൃഷ്ണയ്യർക്ക് ദക്ഷിണ സമർപ്പിച്ച് നടയിൽ നമസ്കരിച്ചു. കുമരനെല്ലൂർ ദേശം ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |