അടൂർ : പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മേൽക്കൂര നിർമ്മാണത്തിന്റെ ഭാഗമായുള്ള ദാരുനിർമ്മിതിയുടെ ഉളികൊത്ത് കർമ്മം നടത്തി. വാസ്തുശിൽപ്പി കെ. കെ. ശിവൻ പാമ്പാക്കുടയുടെ കാർമ്മികത്വത്തിലാണ് ചടങ്ങ് നടത്തിയത്. മേൽശാന്തി പ്രതീഷ് ഭട്ടതിരി, ക്ഷേത്രഭരണസമിതി പ്രസിഡന്റ് വികാസ് ടി. നായർ, വൈസ് പ്രസിഡന്റ് പ്രശാന്ത് ചന്ദ്രൻപിള്ള, സെക്രട്ടറി കെ. അഖിൽ കുമാർ, ജോയിന്റ് സെക്രട്ടറി സി. ജയചന്ദ്രൻ, ട്രഷറർ ബി. വിജയൻ, എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |