തോപ്പുംപടി: സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണംചെയ്ത ബാൻഡ് മാസ്റ്ററെ ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തു. പനങ്ങാട് ജനതറോഡിൽ പുതുക്കാട് വീട്ടിൽ ജോൺസണാണ് പിടിയിലായത്.സ്കൂളിലെ ബാൻഡ് പരിശീലകനായ പ്രതി പരിശീലനത്തിനിടെ വിദ്യാർഥിനികളെ ഉപദ്രവിക്കുകയായിരുന്നു. വിദ്യാർഥിനികളുടെ പരാതിയിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ഹാർബർ എസ്.ഐ സിംഗിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |