ന്യൂഡൽഹി: ഡൽഹിയിലും സമീപനഗരങ്ങളിലും ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.8 രേഖപ്പെടുത്തിയ ഭൂചലനം മുപ്പത് സെക്കൻഡ് നേരം നീണ്ടു നിന്നു.നോയ്ഡ, ഗാസിയബാദ് എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് 2.28ന് അനുഭവപ്പെട്ട ചലനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാളിലെ കലിക മേഖലയാണ്. ഉത്തരാഖണ്ഡിന്റെ വടക്ക് കിഴക്കൻ മേഖലയ്ക്ക് അടുത്താണ് കലിക. ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ ചലനമുണ്ടായത്.
ഭൂചലനത്തെത്തുടർന്ന് ആളുകൾ വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും ഇറങ്ങിയോടി. വീട്ടിലുണ്ടായിരുന്ന വസ്തുക്കൾ കുലുങ്ങി വീണ ദൃശ്യങ്ങൾ നിരവധി പേർ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ലക്നൗവിലും ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ചൈനയിലും ഭൂചലനമുണ്ടായി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |