SignIn
Kerala Kaumudi Online
Thursday, 25 April 2024 5.26 AM IST

ആലപ്പുഴ കളക്ടറുടെ നിർദ്ദേശം സർക്കാർ അംഗീകരിച്ചാൽ ഇനിയൊരാളും മുങ്ങി മരിക്കില്ല, ബീച്ചുകളിൽ ലൈഫ് ഗാർഡുകളെ അധികമായി നിയമിക്കേണ്ടിയും വരില്ല

rescue-operation-

ആലപ്പുഴ : ബീച്ചുകളിൽ തിരയിൽപ്പെടുന്നവരെ രക്ഷപ്പെടുത്താൻ,റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ലൈഫ് ബോയ സംവിധാനം ഏർപ്പെടുത്താനുള്ള പദ്ധതിയുടെ നടത്തിപ്പ് സർക്കാർ അനുമതി ലഭിക്കാത്തതിനാൽ വൈകുന്നു. 30സെക്കൻഡിനുള്ളിൽ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് ഉറപ്പു നൽകുന്ന ബോയകളുടെ പരീക്ഷണം ആലപ്പുഴ ബീച്ചിൽ മൂന്ന് മാസം മുമ്പ് നടത്തിയിരുന്നു.

കളക്ടർ വി.ആർ.കൃഷ്ണതേജയുടെ നിർദ്ദേശ പ്രകാരം വിശാഖപട്ടണത്ത് നിന്നുള്ള സംഘം എത്തിയാണ് ഡി.ടി.പി.സി.യുടെ ആഭിമുഖ്യത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ആധുനിക സംവിധാനത്തിന്റെ സജ്ജീകരണം വിജയകരമായി നടത്തിയത്. ഇതിനുശേഷമാണ്, ലൈഫ് ബോയ വാങ്ങാൻ ടൂറിസം വകുപ്പിന്റെ അനുമതിക്കായി കത്ത് നൽകിയത്. ഏഴരലക്ഷം രൂപ വില വരുന്നതിനാൽ സർക്കാരിന്റെ അനുമതിയോടെയേ ഡി.ടി.പി.സിക്ക് ബോയ വാങ്ങാൻ കഴിയൂ. പൂർണമായും റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ജീവൻ രക്ഷാ സംവിധാനം സംസ്ഥാനത്ത് ആദ്യമായി ടൂറിസം മേഖലയിൽ ഏർപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയത് ആലപ്പുഴ ഡി.ടി.പി.സിയാണ്.

പ്രധാന ബീച്ചുകളിൽ രണ്ട് വീതവും ചെറുബീച്ചുകളിൽ ഒന്നു വീതവും ആധുനിക ലൈഫ് ബോയകൾ വാങ്ങാനുള്ള അനുമതി നൽകിയാൽ ലൈഫ് ഗാർഡുകളെ അധികമായി നിയമിക്കേണ്ടി വരില്ല. സംസ്ഥാനത്ത് ആവശ്യമുള്ള ലൈഫ് ഗാർഡുകളുടെ മൂന്നിലൊന്നുപേർ മാത്രമാണ് നിലവിലുള്ളത്. 446പേർ വേണ്ടിടത്ത് 165 പേർ മാത്രം. 53 പ്രധാന ബീച്ചുകളിൽ 25ലും ലൈഫ് ഗാർഡുകൾ ഇല്ല.

സെക്കൻഡിനുള്ളിൽ രക്ഷിക്കാം

1.മനുഷ്യസഹായമില്ലാതെ രക്ഷാപ്രവർത്തനം നടത്താൻ കഴിയും

2.അപകടത്തിൽപ്പെട്ട ആളുടെ അടുത്തേയ്ക്ക് നിമിഷ നേരം കൊണ്ടെത്തും

3.ഒരു സെക്കൻഡിൽ 7 മീറ്റർ എന്ന വേഗതയിൽ ചെന്നെത്താനാകും

4.ഒരു കിലോമീറ്റർ ദൂരത്തിൽ വരെ രക്ഷാപ്രവർത്തനം നടത്താം

5.ഒരു ബോയയ്ക്ക് ഏഴരലക്ഷം രൂപ ചിലവ്. 200 കി.ഗ്രാം ഭാരം താങ്ങും

ആലപ്പുഴയിൽ രണ്ട് ബോയകൾ

ഒന്നര കിലോമീറ്റർ ദൈർഘ്യം വരുന്ന ആലപ്പുഴ ബീച്ചിൽ രണ്ട് റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന രണ്ട് ലൈഫ് ബോയ സംവിധാനം ഏർപ്പെടുത്താനാണ് ഡി.ടി.പി.സി ആലോചിക്കുന്നത്. ഒരു ബോയയിൽ ഒരേ സമയം മൂന്ന് പേരുടെ ജീവൻ രക്ഷിക്കാൻ കഴിയും. ബീച്ചിന്റെ തെക്കും വടക്കും ഭാഗങ്ങളിൽ ഒന്നുവീതം ലൈഫ് ബോയകൾ സ്ഥാപിക്കും.

എല്ലാ ബീച്ചുകളിലും ലൈഫ് ഗാർഡുകളുള്ളത് മലപ്പുറം, കൊല്ലം ജില്ലകളിൽ മാത്രം

എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിന് ആനുപാതികമായ ഗാർഡുകൾ ഒരു ബീച്ചിലുമില്ല

സർക്കാർ അനുമതി ലഭിച്ചാൽ ആലപ്പുഴ ബീച്ചിൽ രണ്ട് ആധുനിക ലൈഫ് ബോയകൾ വാങ്ങും. 200കിലോ ഭാരം താങ്ങാനാകുന്ന ഉപകരണത്തിൽ ഒരേ സമയം മൂന്ന് പേരുടെ ജീവൻ രക്ഷിക്കാൻ കഴിയും

ഡി.ടി.പി.സി അധികൃതർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COLLECTOR, BOYA, AUTOMATIC BOYA, RESCUE, RESCUE OPERATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.