SignIn
Kerala Kaumudi Online
Thursday, 25 April 2024 6.55 AM IST

ജീവിതം ആസ്വദിക്കാൻ ഒരുപാട് സുഹൃത്തുക്കളൊന്നും വേണ്ട, ദാ ഇതുപോലൊരാൾ തന്നെ ധാരാളം; കുട്ടിയുടെ വൈറൽ വീഡിയോ കാണാം

kid

വളർത്തുനായകൾ ഉണ്ടെങ്കിൽ വീട്ടിലെ കുഞ്ഞുങ്ങളുമായിട്ടായിരിക്കും അവർ ഏറ്റവും കൂട്ട്. നിങ്ങളുടെ കുഞ്ഞ് എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്കെ ഒരു നിഴൽ പോലെ അരുമ മൃഗവും കാണും. പിതാവിന്റെ തല്ലിൽ നിന്ന് കുട്ടിയെ രക്ഷിക്കുന്ന വളർത്തുനായയുടെയൊക്കെ വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അത്തരത്തിൽ വളർത്തുനായയ്‌ക്കൊപ്പം ബേസ്‌ബോൾ കളിക്കുന്ന കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളുടെ ഹൃദയം കവരുന്നത്. കുട്ടി ബോൾ തട്ടിത്തെറിപ്പിക്കുമ്പോൾ നായ ഓടിപ്പോയി എടുക്കുന്നതാണ് വീഡിയോയിലുള്ളത്.

'ജീവിതം ആസ്വദിക്കാൻ ഒരുപാട് സുഹൃത്തുക്കളൊന്നും വേണ്ട, ദാ ഇതുപോലൊരാൾ തന്നെ ധാരാളം' എന്ന അടിക്കുറിപ്പോടെ ഐ പി എസ് ഓഫീസർ ദിപാൻഷു കബ്രയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം ആയിരക്കണക്കിനാളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDS, KID, DOG, VIRAL VIDEO
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.