SignIn
Kerala Kaumudi Online
Saturday, 20 April 2024 7.18 AM IST

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട; ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത് നാൽപ്പത്തിയെട്ട് ലക്ഷം രൂപയുടെ സ്വർണം

gold

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. നാൽപ്പത്തിയെട്ട് ലക്ഷം രൂപയുടെ സ്വർണമാണ് ശരീരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. പാലക്കാട് സ്വദേശി സഹിനിനെ കസ്റ്റംസ് പിടികൂടി. ദുബായിൽ നിന്നാണ് ഇയാൾ വന്നത്. 1062 ഗ്രാം സ്വർണം നാല് ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിക്കുകയായിരുന്നു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഇന്നലെ മുപ്പത്തിയെട്ട് ലക്ഷം രൂപയുടെ സ്വർ‌ണം പിടികൂടിയിരുന്നു. ഗർഭനിരോധന ഉറകളിലൊളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശി മുഹമ്മദിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. മൂന്ന് ഗർഭനിരോധന ഉറകളിലായി പേസ്റ്റ് രൂപത്തിലാക്കിയ 833 ഗ്രാം സ്വർണമാണ് മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അഞ്ച് കേസുകളിലായി മൂന്ന് കോടിയോളം രൂപയുടെ സ്വർണം പിടികൂടിയിരുന്നു. അമ്പത്തിയഞ്ച് ലക്ഷം രൂപയുടെ സ്വർണം കമ്പ്യൂട്ടർ പ്രിന്ററിൽ ഒളിപ്പിച്ച നിലയിലും, വിമാനത്തിന്റെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിലുമൊക്കെയാണ് സ്വർണം കണ്ടെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, GOLD SMUGGLING CASE, NEDUMBASSERI AIRPORT, PALAKKAD
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.