SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.40 PM IST

ഈ മതിലിൽ മൂത്രമൊഴിച്ചാൽ പണിപാളും,​ നൂതനവിദ്യയുമായി ആന്റി പീ പെയിന്റ്

anti-pee-paint

മിക്ക നഗരങ്ങളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ആളുകൾ പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നത്. ഇത് നിർത്താൻ ഒരു നൂതന വിദ്യയുമായി എത്തിയിരിക്കുകയാണ് ലണ്ടനിലെ സോഹോ നഗരം. ഇവിടെയുള്ള മതിലുകളിൽ ആളുകൾ മൂത്രമൊഴിച്ചാൽ തിരിച്ച് അത് അയാളുടെ ദേഹത്ത് തന്നെ തെറിപ്പിക്കുന്നു. നിരന്തരം ആളുകൾ മൂത്രമൊഴിക്കുന്ന മതിലുകളിൽ പ്രത്യേകതരം പെയിന്റ് അടിച്ചാണ് ഈ വിദ്യ നടപ്പിലാക്കിയത്.

വിനോദ കേന്ദ്രങ്ങൾ അധികമുള്ള സ്ഥലമായതിനാൽ സാഹോയിൽ രാത്രി മദ്യപിച്ച് വന്ന് മതിലിൽ മൂത്രമൊഴിക്കുന്നത് പതിവാണ്. ഇത് അവസാനിപ്പിക്കുകയായിരുന്നു ലണ്ടൻ വെസ്റ്റ്മിനിസ്റ്റർ സിറ്റി കൗൺസിലിന്റെ ലക്ഷ്യം. മതിലുകളിൽ സുതാര്യമായ ഒരു പ്രതലമുള്ളതാണ് ഇങ്ങനെ മൂത്രം തിരിച്ചുവരാൻ കാരണം. അത് പെയിന്റിന്റെ പ്രത്യേകതയാണ്. ഈ പെയിന്റ് രണ്ട് ഘട്ടങ്ങളായാണ് മതിലിൽ അടിക്കേണ്ടത്.

anti-pee-paint

ആദ്യഘട്ടം അടിസ്ഥാന പ്രെെമറായി പ്രവർത്തിക്കുന്നു. ഈ പ്രെെമർ ഉപരിതലത്തെ മിനുസപ്പെടുത്തുന്നു. അതിനുശേഷം ടോപ്പ് കോട്ട് പ്രയോഗിക്കുന്നു. പെയിന്റ് പ്രധാനമായും അസെറ്റോണും സിലിക്കയും കൊണ്ടാണ് നിർമിച്ചിരിക്കുന്നത് ഇതിലെ പ്രധാന ഘടകം മണലാണ്. സൂപ്പർഹെെഡ്രോഫോബിക് കോട്ടിംഗ് ആയത്തിനാൽ ഇതിലേയ്ക്ക് ഒഴിക്കുന്ന എല്ലാ ദ്രാവകങ്ങളെയും അത് അകറ്റുന്നു. കൂടാതെ മതിലുകളിൽ ഇക്കാര്യം അറിയിക്കുന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി വൻ വിജയമാണെന്ന് കൗൺസിൽ അധികൃതർ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PEE-BACK, PUBLIC URINATION, LONDON
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.