SignIn
Kerala Kaumudi Online
Friday, 29 March 2024 1.50 PM IST

ഇടതു സംഘടനകൾക്കും അതൃപ്തി: മുഹമ്മദ് ഷിയാസ്

കൊച്ചി: ജീവനക്കാരെയും പൊതുജനങ്ങളെയും വഞ്ചിക്കുന്ന സംസ്ഥാന സർക്കാർ സ്വയം വരുത്തിയ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിലവിലുള്ള ആനുകൂല്യങ്ങളെല്ലാം നിഷേധിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ (കെ.ജി.ഒ.യു) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുസംഘടന പ്രവർത്തകർക്കു പോലും സർക്കാരിന്റെ അവസ്ഥയിൽ പ്രതിഷേധമുണ്ട്. ഇടതു മുന്നണിയുടെ നിയമസഭാ കക്ഷി യോഗത്തിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ യുടെ പൊട്ടിത്തെറി അതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

യാത്രഅയപ്പ് സമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യാതിഥിയായിരുന്നു. കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.വി. മുരളി, കെ.ജി.ഒ.യു സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹാരിസ്, വൈസ് പ്രസിഡന്റുമാരായ ബി.ഗോപകുമാർ, പി.ഐ. സുബൈർ കുട്ടി, എസ്. അനിൽകുമാർ, സെക്രട്ടറിമാരായ സി. ബ്രിജേഷ്, കെ. ജോൺസൺ, ട്രഷറർ വി.എം. ഷൈൻ തുടങ്ങിയവർ പ്രസംഗിച്ചു.
സർവീസിൽ നിന്ന് വിരമിച്ച റാണി പി. എൽദോ, ലാലി പി. ജോസഫ് എന്നിവർക്ക് സമ്മേളനം യാത്രഅയപ്പ് നൽകി. മുൻകാല നേതാക്കളെ ചടങ്ങിൽ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, DCC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.