SignIn
Kerala Kaumudi Online
Saturday, 20 April 2024 6.31 AM IST

സാർ സാറിന് പറ്റിയ ആളുകളെക്കൊണ്ട് അഭിനയിപ്പിച്ചോളൂ, പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്; മോഹൻലാൽ എന്നും വലിയ നടനും വലിയ മനുഷ്യനുമാണെന്ന് ധർമജൻ ബോൾഗാട്ടി

dharmajan-

അടൂർ ഗോപാലകൃഷ്ണന് തുറന്ന കത്തുമായി നടൻ ധർമജൻ ബോൾഗാട്ടി. ലാലേട്ടനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് തങ്ങൾക്ക് അഭിപ്രായമില്ലെന്നും മോഹൻലാൽ എന്ന നടൻ തങ്ങൾക്ക് വലിയ ആളാണെന്നും ധർമജൻ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

അടൂർ സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ, പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുതെന്ന് പറ‍ഞ്ഞുകൊണ്ടാണ് ധർമജൻ കുറിപ്പ് അവസാനിപ്പിച്ചത്. അടുത്തിടെ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. മോഹൻലാലിനെ നല്ലവനായ ഗുണ്ടാ എന്നും അദ്ദേഹത്തെ വച്ച് ഒരിക്കലും സിനിമ ചെയ്യില്ലെന്നുമായിരുന്നു അടൂർ പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്

മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ, പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADOOR GOPALAKRISHNAN, DHARMAJAN BOLGATTY, FB POST, MOHANLAL
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.