അന്തിക്കാട്: മുറ്റിച്ചൂർ സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അന്തിക്കാട് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പടിയം മുറ്റിച്ചൂർ പണിക്കവീട്ടിൽ ഷിഹാബ് (29) നെയാണ് ഗുണ്ടാ ആക്ട് പ്രകാരം ജയിലിലച്ചത്. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ഷിഹാബിനെ അന്തിക്കാട് എസ്.എച്ച്.ഒ: പി.കെ. ദാസ് വിയ്യൂർ ജില്ലാ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വീണ്ടും അതേ ജയിലിലേക്കയക്കുകയായിരുന്നു. ഇയാൾ അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ അടിപിടി കേസിൽ റിമാൻഡിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച് പുറത്തിറങ്ങാൻ ഇരിക്കെയാണ് കാപ്പ പ്രകാരം അറസ്റ്റിലായത്. പെരിങ്ങോട്ടുകര സ്വദേശിയായ ആദർശ് എന്നയാളെ 2020 ഫെബ്രുവരിയിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷിഹാബ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |