SignIn
Kerala Kaumudi Online
Saturday, 20 April 2024 6.10 AM IST

രോഗശയ്യയിലായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു

കുറുപ്പംപടി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മുടക്കുഴ പാലക്കത്തറ വീട്ടിൽ ഷാജു (42) സുമനസുകളുടെ സഹായം തേടുന്നു. കൂലിവേല ചെയ്ത് കുടുംബം പുലർത്തിയിരുന്ന ഷാജുവിന് കഴിഞ്ഞ മാസമുണ്ടായ വാഹനാപകടത്തിലാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്. ഷാജുവിന് വിദഗ്ദ്ധ ചികിത്സവേണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.

സാമ്പത്തികമായി വളരെയധികം പിന്നാക്കം നിൽക്കുന്നതാണ് ഷാജുവിന്റെ കുടുംബം. വിദ്യാർത്ഥികളായ രണ്ട് കുട്ടികളും പ്രായമായ മാതാപിതാക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഷാജു. മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ രക്ഷാധികാരിയായും വൈസ് പ്രസിഡന്റ് റോഷ്നി എൽദോ ചെയർമാനായും മഞ്ഞായി എം.വി. കൺവീനറായും ഭാര്യ അനിത ട്രഷററായും ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. യൂണിയൻ ബാങ്കിന്റെ ചുണ്ടക്കുഴി ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 6544010100500 84. IFC Code:- UBl565440.

ഗൂഗിൾപേ നമ്പർ: 91 9207648396

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, HELP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.