ന്യൂഡൽഹി: ആം ആദ്മി പാർട്ടി ഹരിയാന സംസ്ഥാന ഘടകം പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി ഘടകത്തിനെ തിരഞ്ഞെടുക്കാനാണ് നടപടി. പാർട്ടി പത്രക്കുറിപ്പിലൂടെ ഡോ.സന്ദീപ് പഥക്കാണ് വിവരം അറിയിച്ചത്.
രണ്ട് ദിവസങ്ങൾക്ക് മുൻപാണ് പാർട്ടിയുടെ കേരള ഘടകത്തെയും ആം ആദ്മി കേന്ദ്ര നേതൃത്വം പിരിച്ചുവിട്ടത്. 2014ൽ ഹരിയാനയിൽ ആം ആദ്മി പാർട്ടി സംസ്ഥാന ഘടകം സ്ഥാപിച്ചെങ്കിലും നാളിതുവരെ സംസ്ഥാനത്ത് മുന്നേറ്റമുണ്ടാക്കാൻ പാർട്ടിയ്ക്കായില്ല. രാജ്യസഭാംഗമായ ഡോ. സുശീൽ ഗുപ്തയ്ക്കാണ് ഇതുവരെ പാർട്ടിയുടെ ചുമതലയുണ്ടായിരുന്നത്.
ആരംഭകാലത്ത് യോഗേന്ദർ യാദവ്, നവീൻ ജയ്ഹിന്ദ് എന്നിവർക്കായിരുന്നു ഹരിയാനയിൽ പാർട്ടി ചുമതല. 2014 തിരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെ യോഗേന്ദർ യാദവ് പാർട്ടി വിട്ടു. 2019ഓടെ നവീനും പാർട്ടിയിൽ നിന്ന് പുറത്തുവന്നു. എന്നാൽ പഞ്ചാബിലെ പാർട്ടിയുടെ വൻ വിജയം മറ്റ് പാർട്ടികളിലേതടക്കം നിരവധി നേതാക്കളെ ആം ആദ്മി പാർട്ടിയിലേക്ക് ആകർഷിച്ചു. കേരളത്തിൽ ട്വന്റി20യുമായി ചേർന്ന് കിഴക്കമ്പലത്ത് തങ്ങളുടെ സ്വാധീനമറിയിക്കാൻ ആം ആദ്മി പാർട്ടി ശ്രമിച്ചിരുന്നു.
⚠️ANNOUNCEMENT⚠️
— AAP Haryana (@AAPHaryana) January 25, 2023
The entire organisation structure of @AAPHaryana stands dissolved with immediate effect.
We will announce the new office bearers soon. pic.twitter.com/8hGNxskq1b
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |