നെടുമങ്ങാട്:തലസ്ഥാന ജില്ലയിലെ ആദ്യ കൃഷിദർശൻ പരിപാടി 'നാടിന് നല്ലത് മഞ്ഞൾ കൃഷി' എന്ന സന്ദേശം വിളിച്ചോതുന്ന കൃഷിദർശൻ കാർഷിക പ്രദർശനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായാണ് വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്. നെടുമങ്ങാട് ബ്ലോക്കിലെ ആറ് ഗ്രാമ പഞ്ചായത്തുകളിലെയും നഗരസഭയിലെയും കർഷകർക്ക് പുതിയ അവസരങ്ങൾ നൽകുന്നതാണ് പരിപാടി. കൃഷി മന്ത്രി പി. പ്രസാദ്, ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ എന്നിവർ മൂന്ന് ദിവസം മണ്ഡലത്തിൽ താമസിച്ച് കർഷകരെ നേരിട്ടു കണ്ട് പ്രശ്നങ്ങൾ പരിഹരിക്കും. ഉദ്ഘാടന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ഹരികേശൻ നായർ,ബി.സതീശൻ,വസന്തകുമാരി,അജിതകുമാരി,കൗൺസിലർമാർ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ,കൃഷിവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |